Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 11:55 PM IST Updated On
date_range 7 March 2019 11:55 PM ISTകിനാലൂര്‍ എസ്റ്റേറ്റ് മുറിച്ചുവിൽപന: ഭൂമി തിരിച്ചുപിടിക്കൽ നടപടി പുനരാരംഭിക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: മുറിച്ചുവിറ്റ കോഴിക്കോെട്ട കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാ ൻ നടപടി പുനരാരംഭിക്കാൻ കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡിന് ഹൈകോടതി നിർദേശം. ഭൂ പരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതും ലക്ഷ്യം പരാജയപ്പെടുത്തുന്നതു മായ നടപടിയാണ് കിനാലൂർ എസ്റ്റേറ്റ് ഭൂമി മുറിച്ചുവിൽപനയെന്ന് വിലയിരുത്തിയാ ണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
പ്ലാേൻറഷൻ ഇതര ആവശ്യങ്ങൾക്ക് എസ്റ്റേറ്റ് മുറിച് ചുവിൽക്കുന്നതിനെതിരെ ‘വൺ എർത്ത് വൺ ലൈഫ്’ സംഘടന ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ഉത ്തരവ്. വിൽപന നടത്തിയ ഭൂമിയുടെ വിലയാധാരം രജിസ്റ്റർ ചെയ്യാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇ ളവുനൽകിയ സർക്കാർ നടപടി റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഇടെപട്ടില്ല. സർക്കാറിെൻറ നയപരമായ തീരുമാനമാണിതെന്ന് കോടതി വ്യക്തമാക്കി.
കൊച്ചിൻ മലബാർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള റബർ എസ്റ്റേറ്റ് മുറിച്ചുവിൽക്കുന്നത് ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഭൂപ്രഭുക്കളിൽനിന്ന് മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകലായിരുന്നു നിയമത്തിെൻറ ഉദ്ദേശ്യമെങ്കിലും കിനാലൂർ എസ്റ്റേറ്റ് മുറിച്ചുവിൽക്കാൻ പി.കെ.സി. അഹമ്മദ്കുട്ടിയടക്കമുള്ളവരുമായി കരാറുണ്ടാക്കിയതിലൂടെ കമ്പനി ഭൂപരിഷ്കരണ നിയമവ്യവസ്ഥ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
നിയമലംഘനം ഉദ്ദേശിച്ചിട്ടില്ലെന്നും വിൽപന കരാർ റദ്ദാക്കിയെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ, എസ്റ്റേറ്റിെൻറ ഭൂരിഭാഗവും കൈമാറ്റം ചെയ്തെന്നും കലക്ടറുടെ ഉത്തരവ് ലംഘിച്ച് വിലയാധാരം രജിസ്റ്റർ ചെയ്തെന്നും രേഖകളിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കുന്നതിൽ താലൂക്ക് ലാൻഡ് ബോർഡ് പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.
വലിയവിഭാഗം ജനങ്ങൾ തെരുവിലുറങ്ങുന്നു –ഹൈകോടതി
കൊച്ചി: സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വലിയവിഭാഗം ജനങ്ങൾ ദൈവത്തിെൻറ സ്വന്തം നാട്ടിൽ തെരുവിലുറങ്ങുന്നതായി ൈഹകോടതി. ഭൂരഹിതർക്ക് ഭൂമി നൽകാൻ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം ഇവിടെ ലംഘിക്കപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. കിനാലൂർ എസ്റ്റേറ്റ് ഭൂമി നിയമവിരുദ്ധമായി മുറിച്ചുവിൽപന നടത്തിയത് ചോദ്യംചെയ്യുന്ന ഹരജികളിലാണ് ഡിവിഷൻബെഞ്ചിെൻറ നിരീക്ഷണം.
കിനാലൂർ എസ്റ്റേറ്റ് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് കമ്പനി ഉൽപാദനം നിർത്തിയ സാഹചര്യത്തിൽ തൊഴിലാളികൾ സമരത്തിനിറങ്ങിയതിനെത്തുടർന്നാണ് നഷ്ടപരിഹാരത്തിനായി കമ്പനി എസ്റ്റേറ്റ് ഭൂമി മുറിച്ചുവിൽക്കാൻ തയാറായത്. വിലയാധാരം നടത്തുേമ്പാൾ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുനൽകണമെന്ന് തൊഴിലാളികൾ മുറവിളി കൂട്ടിയതിനാലാണ് ഇത് അനുവദിച്ചുള്ള ഉത്തരവിറങ്ങിയതെന്നാണ് സർക്കാറിെൻറ വാദം. എന്നാൽ, സ്റ്റാമ്പ് ഡ്യൂട്ടി ഇളവുനൽകിയത് അഴിമതിയാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.
തൊഴിലാളികളുടെ മുറവിളിയിൽ സർക്കാറും രാഷ്ട്രീയനേതൃത്വവും ഇടപെടുകയായിരുന്നെന്നും പൊതുനന്മയും പൊതുനയവും കണക്കിലെടുത്താണ് ഇളവുനൽകിയതെന്നുമാണ് സർക്കാറിെൻറ വിശദീകരണം. യൂനിയൻ നേതാക്കൾ നൽകിയ നിവേദനം നികുതി വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ റിപ്പോർട്ട് സഹിതം അന്നത്തെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 2.40 കോടി രൂപയുടെ റവന്യൂ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, 2014 മാർച്ച് അഞ്ചിന് മന്ത്രിസഭയോഗം ഇളവുനൽകാൻ തീരുമാനിച്ചു. തുടർന്ന് നിയമ, നികുതി വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് സർക്കാർ 2015 നവംബർ 27ന് ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story