Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ: ലോങ്​...

കീഴാറ്റൂർ: ലോങ്​ മാർച്ച്​ ഉടനെയില്ലെന്ന് വയൽകിളികൾ

text_fields
bookmark_border
കീഴാറ്റൂർ: ലോങ്​ മാർച്ച്​ ഉടനെയില്ലെന്ന് വയൽകിളികൾ
cancel

കണ്ണൂര്‍:  ദേശീയപാത ബൈപാസിനായി  കീഴാറ്റൂരിൽ വയൽ ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ പ്രഖ്യാപിച്ച  ലോങ്​ മാർച്ച്​  ഉടനെയില്ല. ആഗസ്​റ്റ്​​ 11ന്​ തൃശൂരിൽ  നടക്കുന്ന സമരസംഗമത്തിൽ ലോങ്​ മാർച്ചി​​​െൻറ  തീയതിയും രീതികളും പ്രഖ്യാപിക്കും. കണ്ണൂരിൽ ചേർന്ന വയൽക്കിളി ​െഎക്യദാർഢ്യ സമിതിയുടെ സംസ്​ഥാനതല സമര കൺ​െവൻഷനിലാണ്​ തീരുമാനം. ലോങ്​ മാർച്ച്​ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയും കൺ​െവൻഷനിൽ രൂപവത്​കരിച്ചു.

സമരത്തി​​​െൻറ മൂന്നാംഘട്ടമെന്ന നിലയിൽ വിഷുവിന്​ ശേഷം കീഴാറ്റൂരിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ ലോങ്​ മാർച്ച്​  നടത്തുമെന്ന്​ വയൽക്കിളികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എലിവേറ്റഡ് ഹൈവേ സംബന്ധിച്ച് സര്‍ക്കാര്‍  വ്യക്തത വരുത്താത്തത്​ സമരക്കാർക്കിടയിൽ ഭിന്നാഭിപ്രായത്തിനിടയാക്കി. ഇതുകൂടാതെ ആഴ്​ചകൾ നീളുന്ന മാർച്ചിന്​ ശക്​തമായ മുന്നൊരുക്കങ്ങൾ വേണമെന്നതും ലോങ്​ മാർച്ച്​ നീട്ടിവെക്കാൻ​ കാരണമായി.  

സമരകേരളം തിരുവനന്തപുരത്തേക്ക് എന്ന പ്രമേയവുമായാണ്​ ലോങ്​ മാർച്ച്​ നടക്കുക. പരിസ്ഥിതിയെയും ദലിത്-, ആദിവാസി വിഭാഗങ്ങളെയും അവഗണിക്കുന്ന വികസന നയങ്ങള്‍ക്കെതിരെ സംസ്ഥാനത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ സമരരംഗത്തുള്ളവർ ​േലാങ്​ മാർച്ചിൽ പങ്കാളികളാകുമെന്നാണ്​ സംഘാടകർ പ്രതീക്ഷിക്കുന്നത്​. ഇതിനായി ജില്ലതല  സംഘാടക സമിതികള്‍ രൂപവത്​കരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്​തമാക്കും. 

ദേശീയപാത 30 മീറ്ററില്‍ ആറുവരി പാതയായി വികസിപ്പിക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക, ജനകീയ വികസനം ജനപക്ഷത്താവുക എന്നീ ആവശ്യങ്ങളാണ് ലോങ് മാര്‍ച്ച്​ ഉന്നയിക്കുക. കൺ​െവൻഷൻ കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകി ഉദ്ഘാടനം ചെയ്തു.  ഇത്​ മുതലെടുപ്പിനുള്ള സമരമല്ലെന്നും അന്നത്തിനും  വെള്ളത്തിനുംവേണ്ടിയുള്ള സമരമാണെന്നും ഇൗ സമരം വിജയിപ്പിക്കണമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഏറ്റവും ശക്​തമായ പാരിസ്​ഥിതിക മുന്നേറ്റമാണ്​​ വയൽക്കിളികൾ മുന്നോട്ടുവെക്കുന്ന ലോങ്​ മാർച്ചെന്ന്​ കൺവെൻഷനിൽ സംസാരിച്ച കീഴാറ്റൂർ സമരനായകൻ സുരേഷ്​ കീഴാറ്റൂർ പറഞ്ഞു. ഒറ്റപ്പെട്ട സമരങ്ങളോട് മുഖംതിരിക്കുന്ന സര്‍ക്കാര്‍ സമീപനത്തിന് മാറ്റമുണ്ടാവണമെങ്കില്‍ സമരമുഖത്ത് ഒറ്റക്കെട്ടായി  അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജനകീയ സമരങ്ങൾക്ക്​ പുറംതിരിഞ്ഞുനിൽക്കുന്ന ഭരണകൂടത്തിന്​ വലിയ വെല്ലുവിളിയായിട്ടായിരിക്കും ലോങ്​ മാർച്ച്​ നടക്കുകയെന്ന്​ വെൽഫെയർ പാർട്ടി സംസ്​ഥാന അസി. സെക്രട്ടറി മിർഷാദ്​ റഹ്​മാൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ സമരങ്ങളും ഇതിൽ കണ്ണിചേരുമെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newsKizhattorKizhattor strike
News Summary - Kizhattor: Long march-Kerala news
Next Story