കെ.എം. രിയാലു നിര്യാതനായി
text_fieldsേകാഴിക്കോട്: മതപ്രബോധകനും ജമാഅത്തെ ഇസ്ലാമി മുന്‍ ശൂറ അംഗവുമായ കെ.എം. രിയാലു (78) നിര്യാതനായി. തിരൂര്‍ പച്ചാട്ടിരിയിലുള്ള മകന് ശുഹൈബിെൻറ വസതിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ പെരിങ്ങാടി എം.കെ. മൂസയുടെയും ആയിശയുടേയും മകനാണ്. ഖബറടക്കം കോഴിക്കോട് കാരപ്പറമ്പിൽ നടന്നു.
നാട്ടിലും കുവൈത്തിലും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വിദ്യാർഥി സംഘടനയായ എസ്.ഐ.ഒ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഏറെകാലം കേരള ഇസ്ലാമിക് മിഷൻ (കിം) പ്രസിഡൻറായിരുന്നു. 14 കൊല്ലം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധിസഭയിലും 12 കൊല്ലം കേരള ശൂറയിലും പ്രവര്‍ത്തിച്ചു. മാധ്യമം ദിനപത്രം സ്ഥാപിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി പ്രബോധനപ്രവർത്തനം നടത്തി.
അറിയപ്പെടാത്ത മാധവിക്കുട്ടി, പ്രബോധകരുടെ വഴികാട്ടി എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉർദുവിലും പുസ്തകമെഴുതി. ഉമറാബാദിലെ ദാറുൽ ഉലൂമിൽ രിയാലുവിെൻറ നേതൃത്വത്തിൽ വിവിധ കോഴ്സുകൾ ആരംഭിച്ചിരുന്നു. ഹൈന്ദവ പുരാണങ്ങളിലും ക്രിസ്തീയ വേദങ്ങളിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം നിരവധി വേദികളിൽ സ്നേഹസംവാദങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. ആരാമം, ശാസ്ത്രവിചാരം പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചു. അറബി, ഉർദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. മക്കൾ: റാമിസ്, താരിഖ്, ശുഐബ്, ഉസാമ, വഫ, സാബിത് ,സഹ്ല, സുമയ്യ, സഫ, മുഈനുദ്ദീൻ, ഉമർ, മൂസ, ആയിഷ, ഹാജിറ. സഹോദരങ്ങൾ: കെ.എം. അബ്ദുറഹീം, എം.എ. മഹമൂദ്, എം.എ. അബ്ദുൽ ഖാദർ, അമുത്ത് റബ്ബ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.