കെട്ടിട നിർമാണ അപേക്ഷയിൽ കാലതാമസം; നഗരസഭ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: കെട്ടിട നിര്‍മാണാനുമതിക്ക് നൽകിയ അപേക്ഷ അകാരണമായി വെച്ചുതാമസിപ്പിച്ചെന്ന പരാതിയിൽ കൊച്ചി കോര്‍പറ േഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.എം. സുലൈമാനെ സസ്പെൻറ് ചെയ്തു. എറണാകുളം സ്വദേശി വി.ഐ. ബേബി ജൂൺ 21ന് സമര്‍പ്പ ിച്ച പരാതിയിലാണ് തദ്ദേശഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം ഉത്തരവ് പുറപ്പെടുവിച്ചത്.
കോർപറേഷൻ 67ാം വാർഡിൽ 154/3,155/30 സര്‍വേ നമ്പറുകളില്‍പെട്ട സ്ഥലത്ത് നിര്‍മാണാനുമതിക്ക് 2018 ആഗസ്റ്റ് ഒന്നിനാണ് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍, നടപടിയെടുക്കാതെ അകാരണമായി സൂപ്രണ്ടിങ് എന്‍ജിനീയര്‍ കാലതാമസം വരുത്തിയെന്നുകാട്ടി ബേബി സര്‍ക്കാറിന് പരാതി നല്‍കുകയായിരുന്നു. 1999ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണച്ചട്ടങ്ങള്‍ പ്രകാരം ഇത്തരം അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നിരിക്കെ 10 മാസം കഴിഞ്ഞിട്ടും ഫയൽ കൈവശംവെച്ചു. ഇക്കാര്യം സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ബേബി പരാതി നല്‍കിയതായി അറിഞ്ഞതോടെ ഫയലിലെ തീയതികള്‍ തിരുത്തിയതായും കണ്ടെത്തി.
കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം തലവനും ഉന്നത ഉദ്യോഗസ്ഥനുമായ സുലൈമാെൻറ നടപടി അഴിമതിയും ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്നും അതിെൻറ അടിസ്ഥാനത്തിൽ സര്‍വിസില്‍നിന്ന് സസ്പെൻറ് ചെയ്തെന്നുമാണ് ഉത്തരവിൽ പറയുന്നത്. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എച്ച്. ടൈറ്റസിന് സൂപ്രണ്ടിങ് എന്‍ജിനീയറുടെ പൂര്‍ണമായ അധികച്ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.