മുണ്ടംവേലി ഫ്ലാറ്റ് നിർമാണ അപാകത: വിജിലന്‍സ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: എറണാകുളം തോപ്പുംപടി രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത ഫ്ലാറ്റുകളുടെ നിർമാണത്തിൽ ഗുരുതര അപാകതകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് നല്‍കി.
ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായാണ് 17 കോടിയോളം രൂപ ചെലവഴിച്ച് ഫ്ലാറ്റ് നിർമിച്ചത്. 2023 ഒക്ടോബറില്‍ ഫ്ലാറ്റിന്‍റെ ഉദ്ഘാടനം നടന്ന് താമസം തുടങ്ങി പത്ത് ദിവസങ്ങള്‍ക്കുള്ളിൽ തന്നെ ഗുരുതര അപാകതകള്‍ ദൃശ്യമായിരുന്നു. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയും ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ഫ്ലാറ്റ് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തു.
തൃശൂർ ജില്ലാ ലേബർ കോണ്‍ട്രാക്റ്റ് കോഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണത്തിനായി കരാർ എടുത്തിരുന്നത്. ഇവരുടെയും ജി.സി.ഡി.എയുടെ എൻജിനീയറിങ് വിഭാഗത്തിന്‍റെയും ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജി.സി.ഡി.എ സൂപ്രണ്ടിങ് എൻജിനീയർ ജെബി ജോണ്‍, എക്സിക്യുട്ടീവ് എൻജിനീയര്‍മാരായ ഷാജി, ഡേവിസ് അസി. എക്സിക്യുട്ടീവ് എൻജിനീയര്‍മാരായ ആതിര, ജയശ്രീ കോണ്‍ട്രാക്ടറായ തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി, സെക്രട്ടറി സിന്ധു സുഭാഷ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

