കൊച്ചിയിൽ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ മുൻകൈ എടുക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊച്ചിനഗരത്തിൽ വെള്ളക്കെട്ട് ദുരവസ്ഥ ഇനി ഉണ്ടാകാതിരിക്കാൻ ഇ ടപെടലിന് മുൻൈകെയടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളക്കെട്ടിന് ‘ഓ പറേഷൻ ബ്രേക്ക്ത്രൂ’ വിലൂടെ അടിയന്തരപരിഹാരം ഉണ്ടാക്കിയ ജില്ല ഭരണസംവിധാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പൊലീസ്, ഫയർഫോഴ്സ്, റവന്യു, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കോർപറേഷൻ എന്നിവിടങ്ങളിലെ 2800ൽ പരം ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചാണ് ‘ഓപറേഷൻ ബ്രേക്ക്ത്രൂ’ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.
ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ല ഭരണസംവിധാനത്തിന് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.