വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍
text_fieldsകിഴക്കമ്പലം (കൊച്ചി): വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങളായ രണ്ട് യുവാക്കൾ അറസ്റ ്റിൽ. എടത്തല സ്വദേശികളായ ഞാറക്കാട്ടില്‍ നിഷാദ് (22), നിഷാദില്‍ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലയിടംതുരുത്ത് ഭാഗത്ത് പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ചെമ്പറക്കി ഭാഗത്തുനിന്ന് ഇരുചക്രവാഹനത്തില്‍ എത്തിയ ഇവര്‍ വീട്ടുസാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങിയതാണെന്നാണ് പറഞ്ഞത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ പോരേയെന്ന് ചോദിച്ചതിൽ പ്രകോപിതരായ ഇവർ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു.
പൊലീസുമായുള്ള വാക്കേറ്റം അവസാനം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഉടന്‍ കൂടുതല്‍ പൊലീസുകാരെത്തി യുവാക്കൾക്കെതിരെ കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.