കൊടക്കാട് ശ്രീധരൻ മാസ്റ്റർ നിര്യാതനായി
text_fieldsപയ്യോളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻറും ജനറൽ സെക്രട്ടറിയുമായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ (72) കോഴിക്കോട് നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ പയ്യോളിയിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അൽൈഷമേഴ്സ് രോഗബാധിതനായിരുന്നു.
മികച്ച പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനുമായ ശ്രീധരൻ മാസ്റ്റർ ‘കൊടക്കാട്’ എന്ന പേരിലാണ് അറിയപ്പെട്ടത്. കൊയിലാണ്ടി എ.ഇ.ഒ ആയാണ് വിരമിച്ചത്. ദീർഘകാലം പയ്യോളി ഹൈസ്കൂൾ അധ്യാപകനായിരുന്നു. കട്ടപ്പന, പരപ്പനങ്ങാടി, കൊയിലാണ്ടി എന്നിവിടങ്ങളിലും എ.ഇ.ഒ ആയിരുന്നു. നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ അമരക്കാരനായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
പരിഷത്തിെൻറ ശാസ്ത്ര കലാജാഥകൾ ഒരുക്കുന്നതിൽ ശ്രീധരൻ മാസ്റ്റർ വഹിച്ച പങ്ക് നിസ്തുലമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം എന്നിവയിലും സജീവ സാന്നിധ്യമായിരുന്നു. ശാസ്ത്ര ബോധവത്കരണത്തിനായി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യ: പ്രേമ. മക്കൾ: നിഭാഷ് ശ്രീധരൻ (ആസ്ട്രേലിയ), ശ്രീലത (ബംഗളൂരു), ശ്രീമേഷ് (സൗദി അറേബ്യ). മരുമക്കൾ: നീതു (തിരുവനന്തപുരം), രാജീവ് നമ്പ്യാർ (ഡിവിഷനൽ ബിസിനസ് മാനേജർ, അൽകം കാഷറ്റ്, കർണാടക), മീര. സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ, ശ്രീനിവാസൻ, ഇന്ദിര, പരേതരായ ദാമോദരൻ, നാരായണിഅമ്മ, കാർത്യായനി അമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നെല്യേരി മാണിക്കോത്ത് വീട്ടുവളപ്പിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.