Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്ന് പൊലീസ്; ‘പരിചയമുള്ള കുട്ടികളെ കണ്ടപ്പോൾ കാർ നിർത്തി, വീട്ടി​ൽ കൊണ്ടുവിടാമെന്ന് പറഞ്ഞതാണ്’

text_fields
bookmark_border
അത് തട്ടിക്കൊണ്ടുപോകൽ ശ്രമമല്ലെന്ന് പൊലീസ്; ‘പരിചയമുള്ള കുട്ടികളെ കണ്ടപ്പോൾ കാർ നിർത്തി, വീട്ടി​ൽ കൊണ്ടുവിടാമെന്ന് പറഞ്ഞതാണ്’
cancel
camera_alt

പത്തനംതിട്ട എസ്.പി ആർ ആനന്ദ് 

പത്തനംതിട്ട: കൊടുമൺ, അടൂർ മേഖലകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന രീതിയിൽ പ്രചരിച്ച സംഭവങ്ങൾ ലിഫ്റ്റ് നൽകാൻ നോക്കിയത് തെറ്റിദ്ധരിച്ചതാണെന്നും പത്തനംതിട്ട എസ്.പി ആർ ആനന്ദ്. വിഷയത്തിൽ അടൂർ ഡി.വൈ.എസ്.പി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ സി.ഐമാരെയും എസ്.ഐമാരെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തിൽ കൊടുമണ്ണിലെ സംഭവത്തിൽ സിൽവർ കളർ ആൾട്ടോ കാറും, അടൂരിലെ സംഭവത്തിൽ വാഗൺ ആർ കാറുമാണ് ഉൾപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മകളെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ വരികയായിരുന്ന അമ്മയും മകനുമാണ് ആൾട്ടോ കാറിലുണ്ടായിരുന്നത്. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ കണ്ടപ്പോൾ ഡ്രോപ്പ് ചെയ്യാം എന്ന് പറയുകയായിരുന്നുവെന്ന് വ്യക്തമായതായും ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്ത് വാഹനം പരിശോധിച്ചതായും പൊലീസ് അറിയിച്ചു.

അടൂർ സംഭവത്തിൽ വാഗൺ ആർ കാറിലുണ്ടായിരുന്ന ബിലാൽ എന്നയാൾ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരിചയമുള്ള കുട്ടികളെ കണ്ട് വീട്ടിലാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കുട്ടികൾ കയറില്ല എന്ന് പറഞ്ഞതോടെ ഇവർ വാതിലടച്ച് പോവുകയായിരുന്നുവെന്ന് രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ച് ബോധ്യപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.

ഇരു സംഭവങ്ങളിലും തട്ടിക്കൊണ്ടുപോകൽ ഉദ്ദേശ്യമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും കൂടുതൽ സുരക്ഷ മുൻനിർത്തി മൊബൈൽ ഫോൺ സി.ഡി.ആർ പരിശോധനയും ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനും തുടരുകയാണ്. കൂടാതെ, കൊല്ലം റൂറലിലെ പത്തനാപുരത്ത് ഉണ്ടായ സമാന സംഭവത്തിൽ ഈ വാഹനങ്ങൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാൻ കൊട്ടാരക്കര ഡി.വൈ.എസ്.പിയുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ കൊല്ലം റൂറൽ എസ്.പിക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പഴകുളത്തും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായാണ് ആരോപണം ഉയർന്നത്. പഴകുളം കെ.ഐ.പി കനാൽ റോഡിൽവെച്ചാണ് ഒമ്പതു വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് സമീപവാസിയായ വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ ഉപേക്ഷിച്ചു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

മദ്റസയിൽനിന്ന് കനാൽ റോഡ് വഴി മടങ്ങിവരുകയായിരുന്ന പെൺകുട്ടികളുടെ സമീപം കാർ നിർത്തിയശേഷം യാത്രക്കാർ കുട്ടിക​ളോട് മാതാപിതാക്കളെ പരിചയമുണ്ടെന്നു പറഞ്ഞു. ഈ സമയം റോഡിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മ ഇവർ കുട്ടികളോട് സംസാരിക്കുന്നത് കാണുകയും സംശയം തോന്നി പെൺകുട്ടികളെ അടുത്തേക്ക് വിളിക്കുകയും ചെയ്‌തു. ഇതോടെ കാർ ഓടിച്ചു പോവുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കളെ അറിയാമെന്നും വീട്ടിൽ കൊണ്ടാക്കാമെന്നും ആയിരുന്നു കാറിലുള്ളവർ പറഞ്ഞത്. എന്നാൽ, കുട്ടികൾ ഇത് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodumon, Adoor child abduction rumours were misunderstanding over lift offer: Police probe
Next Story