കൂടത്തായി: മാത്യു മഞ്ചാടിയിൽ വധകേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
text_fieldsതാമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധകേസിൽ മുഖ്യപ്രത ി ജോളിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹ ോദരൻ മഞ്ചാടിയിൽ മാത്യു എന്ന എ.എം.മാത്യു (67) കൊല്ലപ്പെട്ട കേസിലാണ് തുടർനടപടി. കൊയിലാ ണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് ജില്ല ജയിലിലെത്തിയാണ് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. തുടർന്ന് പ്രൊഡക്ഷൻ വാറൻഡ് നേടി ജോളിയെ താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് മാത്യു കേസിലും ജോളിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിെൻറ നീക്കം. ആൽഫൈൻ വധകേസിൽ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളിയെ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ താമരശ്ശേരി മുൻസിഫ് കോടതി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അവധിദിനമായതിനാൽ മജിസ്ട്രേറ്റിെൻറ വസതിയിലാണ് ഹാജരാക്കിയത്.
ബാക്കിയുള്ള റിമാൻഡ് കാലാവധി വരെ ജോളിയെ ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു.മാത്യു 2014 ഏപ്രിൽ 24ന് രാവിലെ പത്തിനാണ് മരണപ്പെട്ടത്. ജോളിയുടെ ഭർത്താവ് റോയ് തോമസിെൻറ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്ന മാത്യുവിനെ ജോളി മദ്യത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് എത്തിച്ചു നൽകിയ ബന്ധു കാക്കവയൽ എം.എസ്. മാത്യുവും പള്ളിപ്പുറം പ്രജികുമാറും ഈ കേസിൽ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.