ഇന്ത്യ എന്ന ആശയം: കെ.പി.സി.സി കാമ്പയിൻ 31 മുതല്‍
text_fieldsതിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഓക്ടോബര്‍ 31 മുതല്‍ പൂർണ സ്വരാജ് ദിനമായ ഡിസംബര്‍ 31വരെ ‘ഇന്ത്യയെന്ന ആശയം’ എന്ന പേരിൽ കെ.പി.സി.സി കാമ്പയിന് നടത്തും. ഒക്ടോബര്‍ 31ന് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ദിര ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെയും ജീവചരിത്ര പാരായണവും അനുസ്മരണ പരിപാടികളും നടത്തും.
നവംബര്‍ ഒമ്പതിന് മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ ചരമദിനവും നവംബര്‍ 11ന് മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനവും ഡി.സി.സികളുടെ നേതൃത്വത്തില്‍ ആചരിക്കും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് വൈകീട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജവഹര്‍ ബാൽ മഞ്ചിന്റെ സഹകരണത്തോടെ അനുസ്മരണ പരിപാടികള്‍ നടത്തും. ബി.ആര്. അംബേദ്കറുടെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ ദിനം ആചരിക്കും. അനുസ്മരണ പരിപാടികളും ഭരണഘടനയുടെ പ്രാധാന്യം വിളിച്ചോതുന്ന സെമിനാറുകളും സംഘടിപ്പിക്കും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28ന് വിപുല പരിപാടികളോടെ ആഘോഷിക്കാനും കെ.പി.സി.സി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.