Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​ നേതാവ്​ ജി....

കോൺഗ്രസ്​ നേതാവ്​ ജി. രാമൻ നായർ ബി.ജെ.പിയിലേക്കെന്ന്​ സൂചന

text_fields
bookmark_border
കോൺഗ്രസ്​ നേതാവ്​ ജി. രാമൻ നായർ ബി.ജെ.പിയിലേക്കെന്ന്​ സൂചന
cancel

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായിരുന്ന ജി. രാമൻ നായർ ബി.ജെ.പിയിൽ ചേർന്നേക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്​ഘാടനം ചെയ്തതി​നു രാമൻ നായരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തതിരുന്നു.

പാർട്ടിയിൽ ​ചേരുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവ​േത്ര. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം നടത്തിയേക്കും. എൻ.എസ്​.എസ്​ നേതൃത്വവുമായി അടുത്തബന്ധമുള്ള രാമൻ നായർ അവരുടെ അഭിപ്രായവും തേടിയിട്ടുണ്ട്​.
േകാൺഗ്രസ്​ സസ്പെൻഡ്​ ​ചെയ്തത് വിശദീകരണം തേടാതെയാണെന്നും ആരും ഒര​ു നോട്ടീസും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ്​ എന്ന നിലയിലാണ്​ ശബരിമലയുമായി ബന്ധപ്പെട്ട ബി.ജെ.പി സമരത്തിൽ പങ്കെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയിൽ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടാന്‍ ശബരിമല സമരത്തിനിടെ അവസരം കിട്ടി. ഇനി ഇവിടെ നില്‍ക്കാന്‍ അവസരം കിട്ടുന്നില്ലെങ്കിൽ അവിടേക്ക് പോകാതെ നിവൃത്തിയില്ല. ബി.ജെ.പി നേതാക്കള്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ വ്യക്​തമാക്കി​. ശനിയാഴ്​ച കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKPCC Executive Memberkerala political newskerala election newsG raman nairbjp
News Summary - kpcc executive member G raman nair may join hands with BJP -kerala news
Next Story