12 ഡി.സി.സി പ്രസിഡൻറുമാരെ മാറ്റണമെന്ന് ഹൈകമാൻഡിനോട് കെ.പി.സി.സി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംഘടന സംവിധാനം മെച്ചെപ്പടുത്താൻ നടപടി വേണമെന്ന് ഹൈകമാൻഡിനോട് കെ.പി.സി.സി നേതൃത്വം. ജില്ലതല അവലോകന യോഗങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കെ.പി.സി.സി കൈമാറിയ റിപ്പോർട്ടിലാണ് ഇൗ ആവശ്യം ഉന്നയിച്ചത്.
സമീപകാലത്ത് നിയമിച്ച കോഴിക്കോട്, തൃശൂർ ഒഴികെ മുഴുവൻ ജില്ലകളിലെയും ഡി.സി.സി പ്രസിഡൻറുമാരെ മാറ്റണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടിയോ മുന്നണിയോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളെപ്പട്ട സ്ഥലങ്ങളിൽ സമ്പൂർണ അഴിച്ചുപണി സംഘടനാ തലത്തിൽ ആവശ്യമാണ്. കാര്യക്ഷമരല്ലാത്ത ഡി.സി.സി ഭാരവാഹികളെ ഒഴിവാക്കണം. 25 ശതമാനം വിജയം പോലും നേടാൻ സാധിക്കാത്തിടങ്ങളിൽ മണ്ഡലം, ബ്ലോക്ക് പ്രസിഡൻറുമാെര ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ റിപ്പോർട്ടാണ് കെ.പി.സി.സി കൈമാറിയത്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഒാരോ തദ്ദേശ സ്ഥാപനത്തിലും മുന്നണിക്ക് ലഭിച്ച വോട്ട് വിഹിതം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതം എന്നീ കണക്കുകളും റിപ്പോർട്ടിലുണ്ട്. ഇതിനു പുറമെ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി നേരിട്ട മേഖലകൾ, അതിനിടയാക്കിയ കാരണങ്ങൾ, തിരിച്ചടിക്ക് ഉത്തരവാദികൾ എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലെ തിരിച്ചടികളെ മറികടന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അവിടങ്ങളിലെ പാർട്ടി സംവിധാനത്തിൽ ഉൾപ്പെടെ അടിയന്തരമായി എന്തെല്ലാം നടപടികളാണ് വേണ്ടതെന്നും റിപ്പോർട്ടിൽ കെ.പി.സി.സി വ്യക്തമാക്കുന്നു.
ഹൈകമാൻഡ് നിർദേശപ്രകാരം കേരളത്തിലെത്തിയ താരിഖ് അൻവർ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കുശേഷം തിങ്കളാഴ്ച രാത്രി മടങ്ങി. ഉടൻതന്നെ പാർട്ടി അധ്യക്ഷക്ക് അദ്ദേഹം റിപ്പോർട്ട് നൽകും. അതിെൻറ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. നിയമസഭ തെരെഞ്ഞടുപ്പിെൻറ പശ്ചാത്തലത്തിൽ ഹൈകമാൻഡിെൻറ തിരുത്തൽ നടപടികൾ ജനുവരി മധ്യത്തിനകം ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യം യു.ഡി.എഫിലെ ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.