നിയമന അംഗീകാരത്തിലെ സങ്കീർണതകൾ ഇല്ലാതാക്കണം -ഡീൻ കുര്യാക്കോസ് എം.പി
text_fieldsകെ. അബ്ദുൽ മജീദ് (പ്രസി.), പി.കെ. അരവിന്ദൻ (സെക്ര.)
തൊടുപുഴ: വർഷങ്ങളായി നിയമനാംഗീകാരം നൽകാതെ അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നയം തിരുത്തണമെന്നും അടിയന്തരമായി നിയമന അംഗീകാരത്തിന് നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ഏകപക്ഷീയമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലും സർക്കാർ രാഷ്ട്രീയാതിപ്രസരം ഉണ്ടാക്കുന്നത് ഭാവികേരളത്തിന് അപകടകരമാണെന്ന് സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനം പ്രമേയത്തിലൂടെ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ജില്ല പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് എൻ. ശ്യാമകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, പി.വി. ഷാജിമോൻ, ജോൺ നെടിയപാല, ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ, വി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറിയായി പി.കെ. അരവിന്ദൻ, ട്രഷററായി വട്ടപ്പാറ അനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.