ഇന്ന് ലോക വൈറ്റ് കെയ്ൻ ദിനം: അറിവിെൻറ കാഴ്ചകളൊരുക്കി വിദ്യാർഥികളുടെ സ്വന്തം കൃഷ്ണൻ മാഷ്
text_fieldsകൽപറ്റ: കാഴ്ചകളും നിറങ്ങളുമെല്ലാം ആസ്വദിക്കാൻ തുടങ്ങുന്നതിനിടയിൽ പെട്ടന്നൊരുനാൾ എല്ലാം മാഞ്ഞുപോകുക. മുന്നിൽ ഇരുട്ട് മാത്രമാകുക. എന്നാൽ, ആ ഇരുട്ടിലൊതുങ്ങാതെ വിജയിച്ചുകയറാനായിരുന്നു മീനങ്ങാടി മൂതിമൂല കൃഷ്ണൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്ണൻ മാഷിെൻറ നിയോഗം.
കാഴ്ചയില്ലാത്തവരുടെ സ്വാതന്ത്ര്യത്തിെൻറ പ്രതീകമായി വെള്ളവടി (വൈറ്റ് കെയ്ൻ) മാറുമ്പോൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി കൃഷ്ണൻ മാഷിെൻറ വൈറ്റ് കെയ്ൻ അദ്ദേഹം പഠിപ്പിച്ച വിദ്യാർഥികളും സഹ അധ്യാപകരുമാണ്. 22 വർഷത്തെ അധ്യാപനം ഇന്ന് കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിലെ പൊളിറ്റിക്കൽ സയൻസിൽ എത്തിനിൽക്കുന്നു.
22 വർഷമായി കേരള ഫെഡറേഷൻ ഒാഫ് ബ്ലൈൻഡ് ജില്ല പ്രസിഡൻറായി കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് കൈതാങ്ങായുമുണ്ട്.മീനങ്ങാടി മൂതിമൂല മാധവെൻറ മകനായ കൃഷ്ണെന മൂന്നരവയസ്സിൽ വന്ന പനിയാണ് അന്ധതയിലേക്ക് തള്ളിവിട്ടത്. െഞരമ്പിനെ ബാധിച്ചതിനാൽ ശസ്ത്രക്രിയകളിലൂടെ കാഴ്ച വീണ്ടെടുക്കാൻ കഴിയാതെയായി. അമ്മയെയും അച്ഛനെയും സഹോദരങ്ങളെയുമെല്ലാം കണ്ട്, കൂട്ടുകാർക്കൊപ്പം കളിച്ചുനടന്നിരുന്ന കൃഷ്ണന് അതുവലിയ ആഘാതമായി. ചികിത്സയിലൂടെ മാറാതായതോടെ ഒാർമയിലൊളിപ്പിച്ചുെവച്ചിരുന്ന കാഴ്ചകളുമായി മുന്നേറാൻ തീരുമാനിച്ചു.
ഏഴാംക്ലാസ് വരെ മങ്കടയിലെ ബ്ലൈൻഡ് സ്കൂളിൽ പഠനം. പിന്നീട് മങ്കടയിലെതന്നെ ഗവ. ഹൈസ്കൂളിൽ പത്തുവരെ. അവിടത്തെ അധ്യാപകരും കൂട്ടുകാരും ഒപ്പം ബ്ലൈൻഡ് സ്കൂളിലെ അധ്യാപകരും കൃഷ്ണന് ഊർജമായി. കാഴ്ചയില്ലാത്ത കുട്ടികൾക്കുവേണ്ടിയുള്ള പ്രസംഗമത്സരത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പിന്നീട് സെൻറ് മേരീസ് കോളജിൽ പ്രീഡിഗ്രി. തുടർന്ന്, ഫറൂഖ് കോളജിൽ ബി.എ. ഇംഗ്ലീഷ്. പഠനകാലത്തെ ഹോസ്റ്റൽ ജീവിതവും ലൈബ്രറിയിലെ വായനയും യാത്രകളുമെല്ലാം മുന്നോട്ടുള്ള യാത്രയെ സ്വാധീനിച്ചു.
വീണ്ടും ചുരംകയറി ബത്തേരി സെൻറ് മേരീസ് കോളജിൽ പൊളിറ്റക്കൽ സയൻസിൽ എം.എയും പിന്നീട് ഫറൂഖ് കോളജിൽനിന്ന് ഇംഗ്ലീഷിൽ ബി.എഡുമെടുത്തു. 1995ൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന്, മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ അധ്യാപന കാലഘട്ടത്തിനുശേഷം 2000ത്തിൽ മീനങ്ങാടി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിലെത്തി. 2010ൽ മീനങ്ങാടിയിൽ പ്രിൻസിപ്പലായി. പിന്നീട്, കോഴിക്കോട് ഗവ. ലോ കോളജിൽ അധ്യാപകനായി. 2012ലാണ് കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളജിൽ ജോലിയിൽ പ്രവേശിക്കുന്നത്.
ഭാര്യ ഉഷക്കും മക്കളായ അദുലിനും അദ്വൈതിനുമൊപ്പം മീനങ്ങാടി സ്കൂളിനു സമീപം താമസിക്കുന്ന കൃഷ്ണൻ മാഷ് നാട്ടുകാർക്ക് പ്രചോദനമാണ്. ഇല്ലായ്മകളെ നേരിടാനുള്ള ഊർജമാണ്. പണ്ടുകാലേത്ത സിനിമ കാണാൻ പോയിരുന്ന കൃഷ്ണൻ മാഷ് ഇപ്പോഴും ആ പതിവു തെറ്റിക്കാറില്ല. മോഹൻലാലിെൻറ ‘ഒപ്പം’ എന്ന സിനിമയാണ് അവസാനമായി കണ്ടത്.
വോയ്സ് ആപ്ലിക്കേഷനിലൂടെ ഞൊടിയിടയിൽ ഫോൺ കൈകാര്യം ചെയ്യുന്ന കൃഷ്ണൻ മാഷ് കമ്പ്യൂട്ടർ, െബ്രയിൽ ലിപി പുസ്തകങ്ങൾ, ഒാഡിയോ ബുക്സ് എന്നിവയിലൂടെയാണ് ക്ലാസെടുക്കുന്നത്. ഇപ്പോൾ മൈസൂരു യൂനിവേഴ്സിറ്റിയിൽ പൊളിറ്റക്കൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്നുണ്ട്. കാഴ്ചയില്ലാത്തവരെ പൊതുസമൂഹം ഉൾക്കൊണ്ട് അവർക്കുകൂടി സൗഹാർദമായ സാഹചര്യമുണ്ടാകണമെന്നാണ് കൃഷ്ണൻ മാഷുടെ ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.