Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്ത് മുൻ ചെയർമാൻ കെഎസ് ഹംസ ഹൈകോടതിയിൽ

text_fields
bookmark_border
വഖഫ് ബോർഡ് പുനഃസംഘടന ചോദ്യം ചെയ്ത് മുൻ ചെയർമാൻ കെഎസ് ഹംസ ഹൈകോടതിയിൽ
cancel

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ നടപടിക്കെതിരെ മുൻ ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് ഹർജിയിൽ അദ്ദേഹം ആരോപിച്ചു.

വഖഫ് ബോർഡ് പിരിച്ചുവിടാൻ ഉമീദ് നിയമത്തിൽ വ്യവസ്ഥയില്ലെന്നും വഖഫ് നിയമത്തിലെ 14-ാം വകുപ്പ് പാലിച്ചല്ല പുനഃസംഘടന നടത്തിയതെന്നും കെ.എസ്. ഹംസ ചൂണ്ടിക്കാട്ടി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നില്ലെന്നാണ് ഹംസയുടെ വാദം. ബോർഡിലെ ഒഴിവ് നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നത്. എന്നാൽ, ഈ നിർദേശം മറികടന്നാണ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

ബോറ വിഭാഗത്തിൽനിന്നുള്ള അംഗത്തെ ഉൾപ്പെടുത്താനാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന സർക്കാർ വാദവും ഹംസ ചോദ്യം ചെയ്തു. ബോർഡിൽ ഒരു എം.എൽ.എയുടെ ഒഴിവ് നിലവിലുണ്ടെന്നും ആ ഒഴിവിൽ ബോറ വിഭാഗത്തിൽനിന്നുള്ള അംഗത്തെ നിയമിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹർജിയിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KS Hamsa Moves Kerala High Court Against Waqf Board Reorganisation
Next Story