Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

text_fields
bookmark_border
ഇന്നും വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായില്ല. ദീർഘകാല കരാറുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായതിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകീട്ട് 6.45നും അർധരാത്രി 12.35നും ഇടയിലാകും വൈദ്യുതി നിയന്ത്രണമുണ്ടാകുക. നിലവിലെ പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

മഴ ലഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കറന്റ് കട്ട് ഒഴിവാക്കാനാകാത്ത സ്ഥിതിയാണുള്ളത്. ദീർഘകാല കരാറുകളിലൂടെ ലഭിക്കേണ്ട 270 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇന്നത്തെ നിയന്ത്രണത്തിന് കാരണം. വൈദ്യുത നിലയങ്ങളുടെ സാങ്കേതിക തകരാറുകൾ മൂലം മൂന്ന് കമ്പനികളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 413 മെഗാവാട്ടിന്റെ കുറവാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. ഉപയോഗം 91.62 ദശലക്ഷം യൂനിറ്റായി കുറഞ്ഞിട്ടും ഇന്നലെ രാത്രിയിൽ സംസ്ഥാനത്ത് രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നാളെയോടെ പ്രശ്നത്തിൽ ഭാഗികമായെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, കേന്ദ്ര പൂളിൽ നിന്നുള്ള വിഹിതം വർധിച്ചത് നേരിയ ആശ്വാസമായിട്ടുണ്ട്. ഈ മാസത്തെ ശരാശരി ലഭ്യത 38.49 ദശലക്ഷം യൂനിറ്റായിരിക്കെ, കഴിഞ്ഞ ദിവസം 44.72 ദശലക്ഷം യൂനിറ്റ് കേന്ദ്ര പൂളിൽ നിന്ന് ലഭിച്ചു. ഇതിന് പുറമെ ഇന്നലെ 75 മെഗാവാട്ടും ഇന്ന് 50 മെഗാവാട്ടും അധികമായി ലഭ്യമാക്കിയിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിന് ശേഷം മാത്രമാണ് അധിക വൈദ്യുതി വാങ്ങാനുള്ള അടിയന്തര നടപടികളിലേക്ക് സർക്കാരും ബോർഡും കടന്നതെന്ന വിമർശനവും ശക്തമാണ്. ഈ മാസം പീക്ക് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ഉണ്ടാകില്ലെന്ന് കഴിഞ്ഞ ജൂണിൽ തന്നെ വ്യക്തമായിരുന്നെങ്കിലും, പ്രതിസന്ധി കൈവിട്ടുപോയ ഘട്ടത്തിലാണ് ഡയറക്ടർമാരെ ഉൾപ്പെടെ അയച്ച് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അധികൃതർ തയ്യാറായതെന്നും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSEB Announces Power Cuts Across Kerala Today
Next Story