സംസ്ഥാന ക്ഷേത്രകല അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsകെ.എസ്. ചിത്ര, രാജശ്രീ വാര്യർ, ആർ.എൽ.വി. രാമകൃഷ്ണൻ
കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകല അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് ഗായിക കെ.എസ്. ചിത്രയും ക്ഷേത്രകല ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും ഡോ. ആർ.എൽ.വി. രാമകൃഷ്ണനും അർഹരായി. ഭരണസമിതി അംഗം എം. വിജിൻ എം.എൽ.എ, ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതും ഫെലോഷിപ് 15,001 രൂപയുടേതുമാണ്.
ക്ഷേത്രകല അവാർഡ് ജേതാക്കൾ
- അക്ഷരശ്ലോകം: കെ. ഗോവിന്ദൻ, കണ്ടങ്കാളി, കഥകളി: കലാനിലയം ഗോപി, ലോഹശിൽപം: സന്തോഷ് കറുകംപള്ളിൽ, ദാരുശിൽപം: കെ.കെ. രാമചന്ദ്രൻ ചേർപ്പ്, ചുമർചിത്രം: ഡോ. സാജു തുരുത്തിൽ കാലടി, ഓട്ടൻ തുള്ളൽ: കലാമണ്ഡലം പരമേശ്വരൻ, ക്ഷേത്ര വൈജ്ഞാനികം: ഡോ. സേതുമാധവൻ കോയിത്തട്ട, കൃഷ്ണനാട്ടം: കെ.എം. മനീഷ്, ഗുരുവായൂർ, ചാക്യാർകൂത്ത്: കലാമണ്ഡലം കനകകുമാർ, ബ്രാഹ്മണിപ്പാട്ട്: രാധ വാസുദേവൻ, കുട്ടനെല്ലൂർ, ക്ഷേത്രവാദ്യം: കാക്കയൂർ അപ്പുക്കുട്ട മാരാർ, കളമെഴുത്ത്: പി. രാമക്കുറുപ്പ് വൈക്കം, തീയാടിക്കൂത്ത്: മാധവ ശർമ പാവകുളങ്ങര, തിരുവലങ്കാര മാലക്കെട്ട്: കെ.എം. നാരായണൻ കൽപറ്റ, സോപാന സംഗീതം: എസ്.ആർ. ശ്രീജിത്ത് മട്ടന്നൂർ, മോഹിനിയാട്ടം: നാട്യകലാനിധി എ.പി. കലാവതി പയ്യാമ്പലം, കൂടിയാട്ടം: പൊതിയിൽ നാരായണ ചാക്യാർ, കോട്ടയം, യക്ഷഗാനം: രാഘവ ബല്ലാൾ കാറഡുക്ക,
- ശാസ്ത്രീയസംഗീതം: പ്രശാന്ത് പറശ്ശിനി, നങ്ങ്യാർകൂത്ത്: കലാമണ്ഡലം പ്രശാന്തി, പാഠകം: പി.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ ലക്കിടി, പാലക്കാട്, തിടമ്പുനൃത്തം: കെ.പി. വാസുദേവൻ നമ്പൂതിരി, കരിവെള്ളൂർ, തോൽപാവക്കൂത്ത്: രാമചന്ദ്രപുലവർ, ഷൊർണൂർ, ചെങ്കൽ ശിൽപം: ഇളയിടത്ത് രാജൻ, പിലാത്തറ, ശിലാശിൽപം: കെ. ശ്രീധരൻ നായർ, പുതുക്കെ, നീലേശ്വരം.
ഗുരുപൂജ അവാർഡ്
- അക്ഷരശ്ലോകം: ഡോ. സി.കെ. മോഹനൻ, കുറുങ്കളം, കഥകളി: പി.കെ. കൃഷ്ണൻ, പയ്യന്നൂർ, ക്ഷേത്രവാദ്യം: കെ.വി. ഗോപാലകൃഷ്ണ മാരാർ, പയ്യാവൂർ, കളമെഴുത്ത്: ബാലൻ പണിക്കർ, കുഞ്ഞിമംഗലം, തിടമ്പുനൃത്തം: വി.പി. ശങ്കരൻ എമ്പ്രാന്തിരി, ഒറന്നറത്ത്ചാൽ. തോൽപാവക്കൂത്ത്: കെ. വിശ്വനാഥ പുലവർ, ഷൊർണൂർ
യുവപ്രതിഭ പുരസ്കാരം
- ചാക്യാർകൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കൃഷ്ണനാട്ടം: എം.പി. വിഷ്ണുപ്രസാദ്, പൈങ്കുളം.
അവാർഡ് ദാനം ഒക്ടോബർ ആറിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, പി.കെ. മധുസൂദനൻ, കെ. ജനാർദനൻ, ക്ഷേത്രകല അക്കാദമി ഭരണസമിതി അംഗം ഗോവിന്ദൻ കണ്ണപുരം, ടി.കെ. സുധി, കലാമണ്ഡലം മഹേന്ദ്രൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.