Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മർദിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മർദിച്ചു
cancel

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ഡ്രൈവർ മർദിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ അടിമാലി പത്താംമൈൽ കൊല്ലമ്മാവുടിയിൽ സനൂപിനാണ്​ (36) മർദനമേറ്റത്. ടൂറിസ്റ്റ് ബസ് ഡ്രൈവർ മലപ്പുറം പാണംകാട്ടിൽ നൗഷാദിനെതിരെ അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മൂന്നാറിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്​.ആർ.ടി.സിക്ക്​ സൈഡ് കൊടുക്കാതിരുന്നതാണ്​ സംഭവങ്ങളുടെ തുടക്കം. കമ്പിലൈനിൽ വെച്ച് മറികടന്നപ്പോൾ കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാർ വെള്ളക്കുപ്പി പുറത്തേക്കിട്ടത്​ ടൂറിസ്റ്റ്​ ബസിന്റെ ചില്ലിൽ തട്ടി. ഇതിൽ പ്രകോപിതനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ വാഹനം അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറ്റി ഡ്രൈവറെ മർദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCKSRTC bus driver
News Summary - KSRTC bus driver beaten up by tourist bus driver
Next Story