Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്കുനീക്കത്തിനും കെഎസ്ആർടിസി; വിപുലമായ സംവിധാനം സജ്ജമായി

text_fields
bookmark_border
https://www.madhyamam.com/tags/ksrtc
cancel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. കാർഗോ സർവിസിന്റെ ഫ്ലാഗ് ഓഫ് ഒക്ടോബർ ഏഴിന് ഉച്ചക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും.

ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കാർഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടിവരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കാർഗോ സേവനങ്ങളുടെ പ്രവർത്തനരീതി, സാധ്യതകൾ എന്നിവ പഠിച്ച് കേരളത്തിലെ ഈ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം.

ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ച വിപുലമായ ബസ് ശൃംഖലയും ഡിപ്പോ സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വേഗത്തിലും സുരക്ഷിതമായും ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിമാനത്താവള കാര്‍ഗോ ടെര്‍മിനല്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഈ സംവിധാനം അന്താരാഷ്ട്ര -ആഭ്യന്തര ചരക്കുനീക്കത്തെ കെ.എസ്.ആർ.ടി.സിയുടെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കും.

ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, ​ഗതാ​ഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story