കെ.എസ്.ആർ.ടി.സി: ശമ്പളവിതരണം നീളുന്നു
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെ.എസ്.ആർ.ടി.സി ശമ്പളവിതരണം നീളുന്നു. ധനസഹായമാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. 50 കോടി രൂപ കഴിഞ്ഞമാസം ഓവർഡ്രാഫ്റ്റ് എടുത്തതിനാൽ ഈ മാസം വീണ്ടും കടംകിട്ടില്ല. പ്രതിദിനം ഇതിന്റെ തിരിച്ചടവ് തുടരുന്നുണ്ട്. എന്ന് ശമ്പളം നൽകാൻ കഴിയുമെന്നതിൽ മാനേജ്മെന്റിനും വ്യക്തതയില്ല.
ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാറാകട്ടെ 30 കോടിയിലധികം നല്കാന് കഴിയില്ലെന്ന നിലപാടിലാണ്. കെ.എസ്.ആർ.ടി.സിക്ക് കീഴിൽ രൂപവത്കരിച്ച കെ-സ്വിഫ്റ്റിന്റെ ഉദ്ഘാടനദിനം കരിദിനമായി ആഘോഷിക്കാനാണ് ടി.ഡി.എഫിന്റെ തീരുമാനം. ശമ്പളവിതരണം നീണ്ടുപോയാല്‍ സമരത്തിലേക്ക് പോകേണ്ടി വരുമെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ മുന്നറിയിപ്പ്.
ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. അതേസമയം ബൾക്ക് പർച്ചേസ് വിഭാഗത്തിന് എണ്ണവില കൂട്ടിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇത്തരത്തിൽ ഡീസൽ വാങ്ങുന്നില്ല. പകരം സ്വകാര്യ പമ്പുകളിൽ നിന്നാണ് പരമാവധി ഇന്ധനം ലഭ്യമാക്കുന്നത്.
ഫലത്തിൽ പൊതുവിപണിയിലെ നിരക്ക് നൽകണമെന്നതല്ലാതെ ബൾക്ക് പർേച്ചസ് നിരക്ക് ബാധകമാകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.