കെ.എസ്.ആർ.ടി.സി: ബദൽ സംവിധാനമില്ലെങ്കിൽ സർവിസുകൾ താളം തെറ്റും
text_fieldsതിരുവനന്തപുരം: 2107 താൽക്കാലിക ഡ്രൈവർമാർ പുറത്തായ സാഹചര്യത്തിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തിയില്ലെങ്കിൽ കെ.എസ്. ആർ.ടി.സി സർവിസുകൾ താളം തെറ്റും. ഡ്രൈവർമാരില്ലാത്തതിനാൽ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് 606 സർവിസുകൾ മുടങ്ങി. തെക്കൻമ േഖലയിൽ 523ഉം മധ്യമേഖലയിൽ 36ഉം വടക്കൻമേഖലയിൽ 47ഉം സർവിസുകളാണ് നിലച്ചത്. ഞായറാഴ്ചയായതിനാൽ കാര്യമായ യാത്രാദുരിത ം ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ. ബദൽ സംവിധാനമൊരുക്കിയില്ലെങ്കിൽ പ്രവൃത്തിദിവസമായ തിങ്കളാഴ്ച സ്ഥിതി ഗുരു തമാകും. കൂടുതൽ ഡ്രൈവർമാർ പുറത്തായ തെക്കൻ മേഖലയിലാണ് ജനം ദുരിതത്തിലാവുക.
ദേശസാത്കൃത റൂട്ടായതിനാൽ കെ.എസ്.ആർ.ടി.സിയാണ് തെക്കൻ ജില്ലകളിലെ മുഖ്യ ആശ്രയം. ഇൗ സാഹചര്യത്തിൽ സ്ഥിരം ഡ്രൈവർമാരോട് മറ്റ് അവധികളെല്ലാം ഒഴിവാക്കി തിങ്കളാഴ്ച ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഴ്ചാവധി വെര ഒഴിവാക്കാനാണ് നിർദേശം. ചട്ടപ്രകാരം 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്താം. സാധ്യമാകും വേഗത്തിൽ ഇതിനായി കെ.എസ്.ആർ.ടി.സി നടപടികളാരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഡ്രൈവർമാരില്ലാത്തതിനാൽ ഞായറാഴ്്ച ഒാർഡിനറി സർവിസുകളിൽ 40 ശതമാനവും ഒാടിയില്ല. എന്നാൽ, ഞായറാഴ്ചയായതിനാലുള്ള സ്വാഭാവിക റദ്ദാക്കൽ മാത്രമാണിതെന്നാണ് അധികൃതരുടെ വിശദീകരണം. എംപാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിേയാഗിക്കാൻ പി.എസ്.സി ലിസ്റ്റിലുള്ളവരുണ്ടായിരുന്നു. എന്നാൽ, ഡ്രൈവർമാരുടെ കാര്യത്തിൽ സ്ഥിതി അതല്ല. സ്ഥിരം നിയമനം നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കെ.എസ്.ആർ.ടി.സിക്ക് ചിന്തിക്കാനേ കഴിയില്ല. സിംഗിൾ ഡ്യൂട്ടിക്ക് താൽക്കാലിക ഡ്രൈവർമാർക്ക് നൽകുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവർമാർക്കിത് 800-1500 രൂപയും.
എംപാനൽ കണ്ടക്ടർമാരെ പുറത്താക്കിയപ്പോഴുണ്ടായ കുറവ് പരിഹരിക്കുന്നതിന് ഗ്രാമീണ മേഖലയിലെ സർവിസുകളാണ് വെട്ടിക്കുറച്ചത്. 2100ഒാളം ഡ്രൈവർമാർ കൂടി പുറത്താകുന്നതോടെ പ്രധാന റൂട്ടുകളിലെ സർവിസുകളിലും റദ്ദാക്കൽ വേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളിലെ ആർ.ടി.സികളെല്ലാം ദിവസവേതനാടിസ്ഥാനം, കരാർ തുടങ്ങി വിവിധ പേരുകളിൽ താൽക്കാലിക ഡ്രൈവർമാരെ നിലനിർത്തിയിട്ടുണ്ട്. സ്ഥിരനിയമനം പ്രതീക്ഷിച്ച് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന 2107 താൽക്കാലിക ഡ്രൈവര്‍മാരെയാണ് കഴിഞ്ഞദിവസം പുറത്താക്കിയത്. തിരുവനന്തപുരം മേഖലയില്‍ 1479ഉം, മധ്യമേഖലയില്‍ 257ഉം, വടക്കന്‍മേഖലയില്‍ 371ഉം ഡ്രൈവര്‍മാരെയാണ് ഒഴിവാക്കിയത്.
വർഷം 120 അവധി; ആശ്രയം താൽക്കാലികക്കാർ
കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ഡ്രൈവർക്ക് വർഷം 120-125 അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ് കണക്ക്. 20 കാഷ്വൽ അവധി, 20 ആർജിത അവധി, 15 ഹാഫ് പേ ലീവ്, 55 ആഴ്ചാവധി, 15 പൊതു-ഉത്സവ അവധി. പേക്ഷ, ഇൗ ദിവസങ്ങളിലും സർവിസ് നടക്കണം. സാമ്പത്തിക ബാധ്യതയുടെ പേരിൽ സ്ഥിരം നിയമനം പ്രായോഗികമല്ല. താൽക്കാലിക നിയമനം മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഫലപ്രദമായ മാർഗമെന്നാണ് മാനേജ്മെൻറ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.