കെ.എസ്.ആർ.ടി.സി വർക്ഷോപ്പുകൾ 20 ആയി ചുരുക്കുന്നു; ജീവനക്കാരെ പമ്പുകളിൽ നിയമിക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 99 വർക്ഷോപ്പുകൾ 20 എണ്ണമായി ചുരുക്കി പുനഃസംഘടിപ്പിക്കാൻ തീരുമാനം. 2000 ജീവനക്കാർ വേണ്ട മെക്കാനിക്കൽ ഡിവിഷനിൽ 5000ത്തോളം ജീവനക്കാരാണ് നിലവിലുള്ളത്.
റീജനൽ വർക്ഷോപ് ഇല്ലാത്ത 9 ജില്ലകളിൽ ജില്ല തല വർക്ഷോപ്പുകളും കൂടാതെ ചില സ്ഥലങ്ങളിൽ ആവശ്യമായ സബ് ഡിവിഷൻ വർക്ഷോപ്പുകളുമേ ഇനിയുണ്ടാവൂ. പുനസംഘടിപ്പിക്കുമ്പോൾ അധികം ഉണ്ടാകുന്ന 600ഓളം ജീവനക്കാരെ പുതുതായി സ്ഥാപിക്കുന്ന ഇന്ധന പമ്പുകളിൽ നിയമിക്കും.
170ഓളം പേരിൽ നിന്നും ലൈറ്റ് ഡ്യൂട്ടിക്കായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അതിന് അർഹരായവരെയും പമ്പിൽ നിയോഗിക്കും. ഇവരുടെ ശമ്പള ഇന െചലവ് പമ്പുകളുടെ വരുമാനത്തിൽനിന്ന് ലഭ്യമാക്കും. ഈ ക്രമീകരണത്തിലൂടെ ശമ്പളം, ആനുകൂല്യം ഇനത്തിൽ ഒന്നരക്കോടിയോളം രൂപ കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.