Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം.എസ് കോളജ് യൂണിയൻ...

സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു; വിജയം 37 വർഷത്തിന് ശേഷം

text_fields
bookmark_border
CMS College KSU Win
cancel
camera_alt

സി.എം.സ് കോളജ് യുനിയൻ തെരഞ്ഞെടുപ്പിൽ പ്രധാന സീറ്റിലേക്ക് വിജയിച്ച കെ.എസ്.യു പ്രതിനിധികൾ 

കോ​ട്ട​യം: വാശിയേറിയ തെരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ വിജയിച്ചു. ഒരു സീറ്റിൽ മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാർഥി വിജയിച്ചത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോളജ് വെബ്സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫഹദ് സി -ചെയർപേഴ്സൺ, ശ്രീലക്ഷ്മി ബി -വൈസ് ചെയർപേഴ്സൺ, മൈക്കൽ എസ്. വർഗീസ് -ജനറൽ സെക്രട്ടറി, സൗപർണിക ടി.എസ്- ആർട്സ് ക്ലബ് സെക്രട്ടറി, അലൻ ബിജു- യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, ജോൺ കെ. ജോസ് - യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, മാജു ബാബു- മാഗസിൻ എഡിറ്റർ, അഞ്ജലി എസ് -വനിത പ്രതിനിധി, ഹൈബ എച്ച്.എസ് -വനിത പ്രതിനിധി, ആമിർ ജിബു മജീദ് -രണ്ടാം വർഷ ഡിഗ്രി പ്രതിനിധി, അൻവിൻ ബൈജു - മൂന്നാം വർഷ ഡിഗ്രി പ്രതിനിധി, ഫാത്തിമ സഹീന സി.എ -മൂന്നാം വർഷ പി.ജി പ്രതിനിധി, ഇർഫാന ഇഖ്ബാൽ -രണ്ടാം വർഷ പി.ജി പ്രതിനിധി, സാറാ മരിയ -പി.എച്ച്ഡി പ്രതിനിധി എന്നിവരാണ് വിജയിച്ച കെ.എസ്.യു പ്രതിനിധികൾ. എസ്.എഫ്.ഐയിലെ സാം സിജു മാത്യുവാണ് വിജയിച്ച ഒന്നാം വർഷ ഡിഗ്രി പ്രതിനിധി.

സി.എം.എസ് കോളജിൽ ക്ലാസ് റെപ്രസൻറേറ്റീവുകളാണ് യൂനിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്ലാസ് റെപ്രസൻറേറ്റീവിൽ 71 സീറ്റുകൾ കെ.എസ്.യു വിജയിച്ചതോടെയാണ് കോളജിൽ സംഘർഷം തുടങ്ങിയത്. സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പൊലീസിന്റെ അഭ്യർഥന പ്രകാരം ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കെ.എസ്.യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ യൂനിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്. രാത്രി പത്തരയോടെയാണ് സംഘർഷം അവസാനിച്ചത്. തുടർന്ന് പൊലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്. വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.

മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ് നേരിട്ട് എത്തി എസ്.എഫ്.ഐ ജില്ല സെക്രട്ടറി, കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്. തുടർന്ന് ഇന്ന് രാവിലെയാണ് വിജയികളെ പ്രഖ്യാപിച്ചത്. തോൽവി ഭയന്ന് എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടെന്നാണ് കെ.എസ്.യു ആരോപണം.

അരുവിത്തുറ സെന്‍റ്​ ജോർജ് കോളജ് പിടിച്ച്​ കെ.എസ്.യു

എ​ട്ടു വ​ർ​ഷം എ​സ്.​എ​ഫ്.​ഐ​യു​ടെ കു​ത്ത​ക​യാ​യി​രു​ന്ന അ​രു​വി​ത്തു​റ സെ​ന്‍റ്​ ജോ​ർ​ജ് കോ​ള​ജ് യൂ​നി​യ​ൻ പി​ടി​ച്ചെ​ടു​ത്ത്​ കെ.​എ​സ്.​യു. ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം ഉ​ൾ​പ്പ​ടെ മ​ത്സ​രം ന​ട​ന്ന മു​ഴു​വ​ൻ സീ​റ്റി​ലും കെ.​എ​സ്.​യു ജ​യി​ച്ചു. വി​ജ​യി​ക​ൾ: ആ​ദി​ൽ ബ​ഷീ​ർ (ചെ​യ​ർ.), ആ​ഞ്ച​ലീ​ന മ​നോ​ജ്‌ (വൈ​സ് ചെ​യ​ർ.), ജോ​ൺ​സ​ൻ ജോ​ണി ( ജ​ന. സെ​ക്ര.), ഖ​ദീ​ജ സു​ഹ (ആ​ർ​ട്സ് ക്ല​ബ്‌ സെ​ക്ര.), എ. ​കൃ​ഷ്ണ​ദാ​സ്, നെ​ബി​ൻ താ​ഹ ( കൗ​ൺ.), ആ​ഷ്‌​ലി​ൻ ഷെ​യ്‌​സ്, മീ​ര മോ​ഹ​ൻ (പി.​ജി. പ്ര​തി​നി​ധി​ക​ൾ), നി​ഖി​ൽ സി​ബി (ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​തി​നി​ധി), ഫ​സി​ൽ യൂ​സ​ഫ് (ര​ണ്ടാം വ​ർ​ഷ ബി​രു​ദ പ്ര​തി​നി​ധി), അ​മ​ൽ ജോ​യ് (മൂ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​തി​നി​ധി), സോ​ന ആ​ൻ ജോ​സ​ഫ്, റി​സ്വാ​ന റ​ഷീ​ദ് (വ​നി​ത പ്ര​തി​നി​ധി​ക​ൾ).

അതേസമയം, സി.​എം.​എ​സ്. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഇന്നലെ നടന്ന എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്.​യു സം​ഘ​ർ​ഷം ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മ​ണി​ക്കൂ​റു​ക​ളോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി. പ​ല​കു​റി പൊ​ലീ​സ്​ ലാ​ത്തി​വീ​ശി​യെ​ങ്കി​ലും പി​രി​ഞ്ഞു​പോ​കാ​ൻ അ​ക്ര​മാ​സ​ക്​​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യി​ല്ല. പൊ​ലീ​സി​ന്​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. രാ​ത്രി വൈ​കി​യും കോ​ള​ജി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​ർന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ക്ലാ​സ്​ പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഘ​ർ​ഷ​ത്തി​ന്​ തു​ട​ക്കം. ജ​യി​ച്ച ക്ലാ​സ്​ പ്ര​തി​നി​ധി​ക​ളാ​ണു പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

തോ​ൽ​വി ഭ​യ​ന്ന എ​സ്.​എ​ഫ്.​ഐ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കെ.​എ​സ്.​യു ആ​രോ​പി​ക്കു​ന്ന​ത്. ക്ലാ​സ്​ പ്ര​തി​നി​ധി സീ​റ്റു​ക​ളി​ൽ 71 എ​ണ്ണം കെ.​എ​സ്.​യു നേ​ടി​യെ​ന്നും വി​റ​ളി പൂ​ണ്ട എ​സ്.​എ​ഫ്.​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള യൂ​നി​യ​ൻ ഭ​ര​ണം കൈ​വി​ടു​മെ​ന്ന പ​രി​ഭ്രാ​ന്തി​യി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നും കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​മ്പോ​ൾ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി കോ​ള​ജി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ലാ​സ്​​മു​റി​ക​ളു​ടെ ജ​നാ​ല​ക​ളും ക​ത​കു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന്​ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​വി​ലെ ത​ന്നെ കോ​ള​ജി​ൽ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

സം​ഘ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​രു ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ പ​ര​സ്​​പ​രം പോ​ർ​വി​ളി​യും ന​ട​ത്തി. സ​ന്​​ധ്യ​യോ​ടെ പു​റ​ത്ത്​ നി​ന്നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു സം​ഘം ഗേ​റ്റി​ന്​ മു​ന്നി​ൽ​നി​ന്നു കോ​ള​ജി​ലേ​ക്ക്​ ക​ല്ലെ​റി​ഞ്ഞു. കോ​ള​ജി​ന്​ പു​റ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഹെ​ൽ​മ​റ്റ്​ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച്​ അ​വ​രെ നേ​രി​ട്ടു. ഈ ​സ​മ​യം കോ​ള​ജി​ന്‍റെ പ​ല കോ​ണു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി ഷാ​ഹു​ൽ​ഹ​മീ​ദ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ്​ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക്​ അ​യ​വു​വ​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksucollege union electionkottayam cms collegeKerala News
News Summary - KSU captures Kottayam CMS College Union; Victory after 37 years
Next Story