കെ.എസ്.യു വയനാട് ജില്ലാ ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
text_fieldsവൈത്തിരി: കെ.എസ്.യു വയനാട് ജില്ല ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാൽ കൃഷ്ണ നിലയത്തിൽ പരേതനായ ചന്ദ്രശേഖരെൻറയും കൽപറ്റ സർവിസ് സഹകരണബാങ്ക് ജീവനക്കാരിയായ പുഷ്പലതയുടെയും മകനായ സി.കെ. അരുണാണ് (23) മരിച്ചത്. കോളജ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാവിലെ മുതൽ തന്നെ കൽപറ്റ ഗവ. കോളജിൽ സംഘടന പ്രവർത്തനവുമായി സജീവമായിരുന്നു. വൈകിട്ട് മൂന്നരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എം.കോം പഠനം പൂർത്തിയാക്കിയ അരുൺ കൽപറ്റ കോളജ് യൂനിറ്റ് ജനറൽ സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായത്. പിന്നീട് ബ്ലോക്ക് കെ.എസ്.യു വൈസ് പ്രസിഡൻറായിരുന്നു. ശേഷം തെരഞ്ഞെടുപ്പിലൂടെ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയായി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.