സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസിൽ കെ.എസ്.യു നേതാവിന്റെ പരാതി
text_fieldsതൃശൂര്‍: കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.
ചത്തിസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കാത്തതിനെതിരെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പരാതി. ഇ-മെയില്‍ വഴിയാണ് ഗോകുല്‍ പൊലീസിന് പരാതി നല്‍കിയത്.
നേരത്തെയും സമാനമായ പരിഹാസം സുരേഷ് ഗോപിക്കെതിരെ ഉയർന്നിരുന്നു. സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.
]ഞങ്ങള്‍ തൃശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ലെന്നും പൊലീസില്‍ അറിയിക്കണമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ സഭാനേതാക്കളില്‍നിന്നടക്കം വലിയ വിമര്‍ശനമുയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.