കൂടത്തായി: ആൽഫൈൻ വധക്കേസിൽ ജോളി അറസ്റ്റിൽ
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആൽഫൈൻ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്തു. തിരുവമ്പാടി സി.ഐ സാജു ജോസഫിെൻറ നേതൃത്വ ത്തിലുള്ള അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ജില്ല ജയിലിലെത്തിയാണ് ജോളിയുടെ അറസ്റ ്റ് രേഖപ്പെടുത്തിയത്. ഇതോടെ കൊലപാതക പരമ്പരയിലെ ആറിൽ മൂന്നു കേസിലും ജോളി അറസ്റ ്റിലായി. ആൽഫൈൻ വധക്കേസിൽ ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘ ം ചൊവ്വാഴ്ച താമരശ്ശേരി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അപേക്ഷ നൽകും. രാവിലെ അപേക്ഷ സമർപ്പിച്ച് ചൊവ്വാഴ്ചതന്നെ കേസിൽ ജോളിയെ റിമാൻഡ് ചെയ്യാനും തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുമാണ് തീരുമാനം.
സിലി വധക്കേസിൽ നവംബർ നാലുവരെയാണ് ജോളിയുടെ റിമാൻഡ് കാലാവധി. അതിനിടെ സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി രണ്ടാം തവണയും മാറ്റി. ജോളിയുടെ അഭിഭാഷകൻ കെ. ഹൈദർ സമർപ്പിച്ച ജാമ്യാപേക്ഷക്കെതിരെ അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ തടസ്സഹരജി നൽകിയതോടെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) മജിസ്ട്രേറ്റ് കെ. ആൽഫ മമായ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, റോയ് തോമസ് വധക്കേസിന് പിന്നാലെ സിലി വധക്കേസിലും പ്രതിചേർക്കപ്പെട്ട രണ്ടാംപ്രതി എം.എസ്. മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങും. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ. സിജുവിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒന്നാം കോടതിയിലാണ് മാത്യുവിനെ ഹാജരാക്കുക. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആൽഫൈൻ കേസിൽ ജോളിയെയും സിലി വധക്കേസിൽ മാത്യുവിനെയും കോടതിയിൽ ഹാജരാക്കാനുള്ള പ്രൊഡക്ഷൻ വാറൻറ് ഇരുകോടതികളും തിങ്കളാഴ്ച പുറപ്പെടുവിച്ചു.
മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താൻ പൊലീസ് അപേക്ഷ നൽകി
കോഴിക്കോട്: കൂടത്തായി െകാലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മജിസ്േട്രറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റിനെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, െകാല്ലപ്പെട്ട സിലിയുടെ സഹോദരൻ സിജോ, ജോളിയുടെ മക്കളായ റെമോ, പ്രായപൂർത്തിയാവാത്ത സഹോദരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. കേസ് കോടതിയിലെത്തുേമ്പാൾ ഇവർ മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.