ആറ് ദുരൂഹമരണങ്ങൾ: വിശ്വസിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും
text_fieldsതാമരശ്ശേരി: കൂടത്തായിയില്‍ ദുരൂഹ സാഹചര്യത്തില്‍ ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും. മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കല്ലറ തുറന്ന് പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിെൻറ നടപടികള്‍ അമ്പരപ്പോടെയാണ് പ്രദേശവാസികൾ നോക്കിക്കണ്ടത്. ഇവരുടെ മരണത്തില്‍ ഇതുവരെ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.
സമൂഹത്തില്‍ മാന്യമായി ഇടപെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രൂരമായി ഇല്ലാതാക്കിയതാണെന്ന അനേഷണസംഘത്തിെൻറ കണ്ടെത്തല്‍ വലിയ ദുഃഖത്തോടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. കൊലപാതകമാണെന്ന് ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല.
നടുങ്ങി വാഴവര
കട്ടപ്പന: കൂടത്തായി കൂട്ടമരണത്തിൽ ജോളിക്ക് പങ്കുണ്ടെന്ന പൊലീസിെൻറ കണ്ടെത്തൽ അവരുടെ സ്വന്തം നാടായ വാഴവരയെ നടുക്കി. വാർത്ത പുറത്തുവന്നതോടെ ജോളിക്കെതിരെ രോഷം കൊള്ളുകയാണ് നാട്. കട്ടപ്പന വലിയകണ്ടത്ത് റോഡരികിൽ താമസിച്ചിരുന്ന ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും വീടുപൂട്ടി സ്ഥലംവിട്ടു. വർഷങ്ങളായി വാഴവരയിൽ റേഷൻകട നടത്തിവന്നിരുന്ന ജോളിയുടെ പിതാവിനെയും സഹോദരനെയും നാട്ടുകാർക്ക് അടുത്തറിയാം.
കുടുംബത്തിൽ ജോളിയടക്കം മൂന്ന് പെൺമക്കളും മൂന്ന് ആൺമക്കളുമാണ്. ജോളി വാഴവരയിലും നെടുങ്കണ്ടം കോളജിലുമായാണ് പഠനം നടത്തിയത്. വാഴവരയിൽ മോശമല്ലാത്ത ധനസ്ഥിതിയുള്ള കുടുംബമാണിവരുടേത്. കൊലപാതകങ്ങൾക്കു പിന്നിൽ മറ്റാരുടെയെങ്കിലും കൈയുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.