െഎ.ജിയുടെ കാറിലെത്തി സ്വാമി കുമ്മനത്തെ കണ്ടതിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരെൻറ വസതിയിൽ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഐ.ജിയുടെ വാഹനത്തില്‍ സ്വാമി എത്തിയ സംഭവത്തിൽ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം. തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന കുമ്മനത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിച്ച ഷാളുകളും മറ്റു വസ്തുകളും മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കി മാറ്റുന്ന പരിപാടിക്കാണ് പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി ഐ.ജി ദിനേന്ദ്ര കശ്യപിെൻറ വാഹനത്തില്‍ എത്തിയത്. സ്പെഷല്‍ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്തെ ദിനേന്ദ്ര കശ്യപിെൻറ ഔദ്യോഗിക വസതിയിലെത്തിയ സ്വാമിയെ അവിടെ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കാനായാണ് ഐ.ജിയുടെ വാഹനം വിട്ടു കൊടുത്തതെന്നാണ് ഐ.ജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. യാത്രാമധ്യേ കരമനയില്‍ കുമ്മനം രാജശേഖരനെ കാണാനിറങ്ങണമെന്ന് സ്വാമി വാശിപിടിെച്ചന്നും അതിനാൽ അദ്ദേഹത്തെ കുമ്മനത്തിെൻറ വീടിന് സമീപം ഇറക്കുകയായിരുെന്നന്നും വിശദീകരണമുണ്ട്.
ഇതിനെക്കുറിച്ച് ഐ.ജിക്ക് അറിവില്ലെന്നും അദ്ദേഹം കാറില്‍ ഇല്ലായിരുെന്നന്നും ദിനേന്ദ്ര കശ്യപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നു. സ്വാമിയുമായി െഎ.ജിക്ക് വർഷങ്ങളായി ബന്ധമുണ്ടെന്ന് അവർ വിശദീകരിക്കുന്നു. ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.