ലക്ഷദ്വീപ് എം.പിയുടെ സഹോദരനെ പിരിച്ചുവിട്ടു
text_fieldsഎം.പി മുഹമ്മദ് ഫൈസൽ
കൊച്ചി: വധശ്രമക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ലക്ഷദ്വീപ് മുൻ എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ സഹോദരൻ സയ്യിദ് മുഹമ്മദ് നൂറുൽ അമീനെ അധ്യാപക ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അന്ത്രോത്ത് എം.ജി.എസ്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കുവേണ്ടി ഉപദേഷ്ടാവ് എ. അൻപരശാണ് ഉത്തരവിറക്കിയത്.
2009ലെ തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്ന് മുഹമ്മദ് ഫൈസലിനൊപ്പം മുഹമ്മദ് നൂറുൽ അമീനും 10 വർഷം തടവുശിക്ഷ വിധിച്ചിരിക്കയാണ്. കേസിലെ ഒന്നാംപ്രതിയാണ് സയ്യിദ് മുഹമ്മദ് നൂറുൽ അമീൻ. ഫൈസലിനെ കഴിഞ്ഞദിവസം ലോക്സഭ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയിരുന്നു.
മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മകളുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സ്വാലിഹിനെ മർദിച്ചെന്ന കേസിൽ ഹുസൈൻ തങ്ങൾ, ബഷീർ തങ്ങൾ എന്നിവർക്കും കവരത്തി 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.