അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം, നാളെ ദുഃഖവെള്ളി
text_fields
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.
ക്രിസ്ത്യൻ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും നടക്കും. വിവിധ പളളികളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ.
അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിക്കൊടുത്ത ക്രിസ്തുവിന്റെ മാതൃകയെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. കേരളത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ലോകം മുഴുവൻ ദുഃഖവെള്ളി ആചരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.