പി. പരമേശ്വരന് അന്ത്യാഞ്ജലി
text_fieldsകൊച്ചി: മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പര മേശ്വരന്‍ അന്ത്യാഞ്ജലി.
ഒറ്റപ്പാലത്തുനിന്ന് എറണാകുളത്തെത്തിച്ച ഭൗതികശരീരം എ ളമക്കരയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിപേർ അ ന്ത്യാഞ്ജലി അർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30 വരെ തിരുവനന്തപുരം സംസ്കൃതി ഭവനിൽ പൊ തുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് 2.30ന് ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിലാണ് സംസ്ക ാരം.
എം.പിമാരായ ഹൈബി ഈഡന്, ബിനോയ് വിശ്വം, എം.എൽ.എമാരായ എസ്. ശര്‍മ, ടി.ജെ. വിനോദ്, മുൻ കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, പി.സി. തോമസ്, സി.പി.എം നേതാവ് എം.എം. ലോറന്‍സ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഒറ്റപ്പാലം പാലപ്പുറം പടിഞ്ഞാറേക്കര ആയുർവേദാശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങാനിരിക്കെ ശനിയാഴ്ച രാത്രി 12.10 ഓടെയായിരുന്നു മരണം. പരമേശ്വരെൻറ മരണത്തോടെ സംഘ്പരിവാരത്തിന് നഷ്ടമാകുന്നത് കേരളത്തിലെ അവരുടെ ഏറ്റവുംവലിയ സൈദ്ധാന്തിക സാന്നിധ്യമാണ്.
1926ൽ ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശ്ശേരിൽ ഇല്ലത്ത് പരമേശ്വരൻ ഇളയതിെൻറയും സാവിത്രി അന്തർജനത്തിെൻറയും ഇളയ മകനായി ജനനം. സ്വാമി ആഗമാനന്ദെൻറ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം ബിരുദ വിദ്യാർഥിയായിരിക്കെ ആർ.എസ്.എസ് പ്രചാരകനായി.
1967 മുതൽ 71 വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതൽ 77 വരെ അഖിലേന്ത്യാ ഉപാധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 77 വരെ മിസ തടവുകാരനായി. 1977 മുതൽ 1982 വരെ ഡൽഹി കേന്ദ്രമായ ദീനദയാൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറായിരുന്നു.
1982ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിെൻറ അധ്യക്ഷനായിരുന്നു. 1992ൽ കേരളത്തിൽ നിന്നൊരാളെ രാജ്യസഭ എം.പി ആക്കാൻ ബി.ജെ.പി തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നുവന്ന പേര് പി. പരമേശ്വരേൻറതായിരുന്നു. എന്നാൽ ആ ക്ഷണം അദ്ദേഹം നിരസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.