‘നല്ല മരണത്തിനായി പ്രാർഥിച്ചു; ദൈവം ജീവിതത്തിലേക്ക് തിരികെ നടത്തി’
text_fieldsതിരുവനന്തപുരം: മരണത്തിെൻറ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന ദിനങ് ങളെ ഹൃദയസ്പർശിയായി വിവരിച്ചും രോഗശാന്തിക്കായി പ്രാർഥിച്ചവർക്കും ദൈവത്തിനും നന ്ദി പറഞ്ഞും ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിെൻറ ഇടയലേഖനം.
ദൈവം ഏൽപിച്ച ദൗത്യം അവ ിടത്തെ ആഗ്രഹത്തിനൊത്ത് പൂർണമായി താൻ നിറവേറ്റിയിട്ടില്ലെന്നും അതിനാലാണ് തന്നെ മരണത്തിെൻറ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും സൂസപാക്യം വിവരിക്കുന്നു. ദൈവം നിശ്ചയിച്ച സമയത്ത് ദൈവേഷ്ടം നിറവേറ്റി അവിടത്തെ പക്കലേക്ക് പറന്നുയരാൻ തനിക്കുവേണ്ടി തുടർന്നും പ്രാർഥിക്കണമെന്നും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്തു. ഇടയലേഖനം 27ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളികളിൽ ദിവ്യബലി മധ്യേ വായിക്കും.
അത്യാസന്നനിലയിൽ കഴിയുന്ന സമയത്ത് തനിക്കുവേണ്ടി പ്രാർഥിച്ച നാനാജാതി മതസ്ഥരായ എല്ലാവർക്കും ദൈവത്തിനും നന്ദി രേഖപ്പെടുത്തുന്നു. ഒരു ഘട്ടത്തിൽ നല്ല മരണത്തിനായി പ്രാർഥിക്കുകയും തെൻറ ആത്മാവിനെ ദൈവകരങ്ങളിൽ സ്വീകരിക്കാൻ അഭ്യർഥിക്കുകയും ചെയ്തതായി തോന്നുന്നു. മരണത്തിെൻറ താഴ്വരയിലൂടെ കടന്നുപോയ അനുഭവമായിരുന്നു അത്. എവിടെയാണെന്നോ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഡോക്ടർമാരെല്ലാം പകച്ചുനിന്ന സന്ദർഭമായിരുന്നു അത്.
അർധബോധാവസ്ഥയിലാണെങ്കിലും ഗൗരവമായ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന തോന്നലുണ്ടായിരുന്നു. എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി ബോധാവസ്ഥ കൈവന്നപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്നത്. രോഗാവസ്ഥ വഷളായിക്കൊണ്ടിരുന്ന അവസരത്തിൽ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവക്കൊപ്പം ഡോക്ടർമാരെ സമീപിച്ച് യഥാർഥ അവസ്ഥ എന്തെന്ന് രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് അഭ്യർഥിച്ചു.
വൈദ്യശാസ്ത്രത്തിന് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ദൈവികമായ ഇടപെടലിന് മാത്രമേ എന്തെങ്കിലും പ്രതീക്ഷ നൽകാൻ സാധിക്കുകയുള്ളൂവെന്നുമുള്ള സൂചനയാണ് അവർക്ക് ലഭിച്ചത്. മറ്റൊരു പോവഴിയും കാണാതെ അവർ തനിക്ക് രോഗീലേപനം തന്നശേഷം നിറകണ്ണുകളോടെയാണ് മടങ്ങിയതെന്നാണ് കേൾക്കുന്നതെന്നും ഇടയലേഖനത്തിൽ സൂസപാക്യം വിവരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.