Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോര് നിർത്തി പോർമുഖത്തേക്ക്; പ്രക്ഷോഭത്തിന് എൽ.ഡി.എഫ്

text_fields
bookmark_border
സർക്കാറിനെതിരെ 26ന് ‘ബഹുജന മുന്നേറ്റം’
Pinarayi Vijayan, M.V. Govindan
cancel
camera_alt

പിണറായി വിജയൻ, എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മാരിടൈം നിയമ ഭേദഗതിയിലും സരൾ അതോറിറ്റിയിലും സർക്കാറിനെതിരെ പോർമുഖം തുറക്കാൻ എൽ.ഡി.എഫ്. ഉപനേതൃപദവിയെ ചൊല്ലിയുള്ള തർക്കങ്ങൾ സൃഷ്ടിച്ച അഞ്ച് മാസത്തെ അനിശ്ചിതത്വത്തിനുശേഷം ആദ്യമായാണ് എൽ.ഡി.എഫ് എന്ന പ്ലാറ്റ്ഫോമിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

സി.പി.എമ്മുമായി പാർലമെന്‍ററി പാർട്ടിയിൽ സഹകരിക്കാതിരുന്ന സി.പി.ഐ, ഒറ്റയ്ക്ക് നിയമസഭ മാർച്ചടക്കം നടത്തി തെരുവിലിറങ്ങിയത് മുന്നണിയിൽ കല്ലുകടിയായിരുന്നു. പ്രതിപക്ഷത്തെ ഈ അനിശ്ചിതത്വത്തിൽ മറ്റു ഘടകകക്ഷികളും വലിയ അതൃപ്തിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാറിന് നൽകിയ ‘മധുവിധുകാല ഇളവ്’ പിൻവലിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള തീരുമാനം. രണ്ടു പാർട്ടികൾ തമ്മിലെ അഭിപ്രായ വ്യത്യാസം മുന്നണിയുടെ പൊതുസമീപനങ്ങളെ ബാധിക്കരുതെന്ന നിലപാടും ഒടുവിൽ ഒരുമിച്ചുള്ള നീക്കങ്ങൾക്ക് വഴിതുറന്നു.

ഇതിന്റെ ഭാഗമായി നവംബർ 26ന് എല്ലാ മണ്ഡലങ്ങളിലും വൈകിട്ട് നാല് മുതൽ ഏഴ് വരെ ‘ബഹുജന മുന്നേറ്റം’ എന്ന പേരിൽ കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് തീരുമാനം. കിഫ്ബി, വിലക്കയറ്റം, പി.എസ്.സി, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, വൈദ്യുതി പ്രതിസന്ധി എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചയിലുയർന്നെങ്കിലും എല്ലാം കൂട്ടിപ്പിടിക്കേണ്ടെന്നും മാരിടൈം- സരൾ നിയമ ഭേദഗതികളിൽ കേന്ദ്രീകരിച്ചാൽ മതിയെന്നുമായിരുന്നു ഘടക കക്ഷികളുടെ നിലപാട്. പി.എസ്.സിയിലും കിഫ്ബിയിലും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രക്ഷോഭവുമായിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലുമുണ്ടായി.

കുറച്ചു മാസങ്ങളായി മുന്നണിയിൽ നിലനിന്ന തർക്കങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് വലിയ തോതിൽ ആയുധം നൽകിയിരുന്നു. എന്നാൽ, വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി നേതൃത്വം എത്തിച്ചേർന്നത്. കേരളത്തിന്റെ കടൽത്തീരങ്ങൾ മുഴുവൻ കോർപറേറ്റുകൾക്ക് തീറെഴുതുംവിധമാണ് മാരിടൈം നിയമഭേദഗതി പാസാക്കിയതെന്ന് യോഗം വിലയിരുത്തി.

കടൽത്തീരവും കടലും കോർപ്പറേറ്റുകൾക്ക് ആധിപത്യം സ്ഥാപിക്കാവുന്ന നിലയിൽ മാറ്റുകയാണ്. കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നതടക്കം ജനജീവിതത്തിൻമേലുള്ള വലിയ കടന്നാക്രമണമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്നും ഇടതുമുന്നണി കുറ്റപ്പെടുത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LDF Stages Protests Against Anti-People Policies and Coastal Rules
Next Story