കുവൈത്തിൽ വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ നിയമ നടപടി
text_fieldsകൊച്ചി: കുവൈത്തിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ കേരളത്തിൽ നിയമനടപടി.
കേരളത്തിലെത്തിയ കുവൈത്തിലെ ബാങ്കുകളിൽ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നേരിട്ട് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരാതി വിലയിരുത്തിയ ശേഷം ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് നീക്കം. ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമ രേഖകള്‍ ഉപയോഗപ്പെടുത്തിയുള്ള വിശ്വാസവഞ്ചന, സ്വത്തപഹരണം നടത്തി അപ്രത്യക്ഷമാകല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് ജാമ്യസാധ്യതയില്ലാത്ത നടപടികളാണെടുക്കുക.
കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറുന്നതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.