Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലയിലെ പുലിപ്പല്ല്​:...

മാലയിലെ പുലിപ്പല്ല്​: സുരേഷ്​ ഗോപിക്ക്​ നോട്ടീസ് അയക്കൽ​ വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷമെന്ന് വനംവകുപ്പ്

text_fields
bookmark_border
മാലയിലെ പുലിപ്പല്ല്​: സുരേഷ്​ ഗോപിക്ക്​ നോട്ടീസ് അയക്കൽ​ വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷമെന്ന് വനംവകുപ്പ്
cancel

തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്​ ഗോപിയുടെ മാലയിലെ പുലിപ്പല്ല്​ സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവ്​ തേടി വനംവകുപ്പ്​. വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷം സുരേഷ്​ ഗോപിക്ക്​ നോട്ടീസ്​ അയക്കുന്ന കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ്​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ. തൃശൂർ ഡി.എഫ്​.ഒയുടെ കീഴിലെ റേഞ്ച്​ ഓഫിസറാണ്​ കേസ്​ അന്വേഷിക്കുന്നത്​.

പരാതിക്കാരനോട്​​ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്​ അയച്ചിട്ടുണ്ടെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. പരാതിക്കാരന്റെയടുത്ത്​ കൂടുതൽ തെളിവുകളു​ണ്ടെങ്കിൽ അത്​ ശേഖരിക്കും. ശേഷമേ തുടർനടപടിയുണ്ടാകൂ. സുരേഷ്​ ഗോപിക്ക്​ വനംവകുപ്പ്​ നോട്ടീസ്​ അയക്കുമെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. ഇക്കാര്യം വനംവകുപ്പ്​ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.

റാപ്പർ വേടനെ എറണാകുളത്ത്​ കഞ്ചാവുകേസിൽ അറസ്റ്റ്​ ചെയ്തപ്പോൾ മാലയിൽ പുലിപ്പല്ല്​ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്​ രണ്ടു​ ദിവസം വനംവകുപ്പ്​ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെയാണ്​ സുരേഷ്​ ഗോപിയുടെ മാലയിലെ പുലിപ്പല്ലും വിവാദമായത്​. തുടർന്ന്​ വാടാനപ്പള്ളി സ്വദേശിയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന ജനറൽ ​സെക്രട്ടറിയുമായ എ.എ. മുഹമ്മദ്​ ഹാഷിമാണ്​ പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയത്​. എന്നാൽ, കേസ്​ അന്വേഷിക്കേണ്ടത്​ വനംവകുപ്പാണെന്നാണ്​ പൊലീസ്​ മറുപടി നൽകിയത്. ഇതോടെ ഹാഷിം ജൂൺ 16ന്​ തൃശൂർ ഡി.എഫ്​.ഒക്ക്​ പരാതി നൽകി. ഈ പരാതിയിലാണ്​ അന്വേഷണം​. തൃശൂരിലും കണ്ണൂരിലുമുള്ള പരിപാടികളിൽ സുരേഷ്​ ഗോപി പ​ങ്കെടുക്കുമ്പോൾ പുലിപ്പല്ല്​ മാല ധരിച്ചിരിക്കുന്നതായാണ്​ പരാതിയിൽ പറയുന്നത്​. ഇതിന്‍റെ ദൃശ്യങ്ങളും കൈമാറിയിരുന്നു.

പരാതിക്കാരന്‍റെ മൊഴിയെടുത്തശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്​. ​അതേസമയം, വനംവകുപ്പ്​ അധികൃതർ നോട്ടീസ്​ അയച്ചിട്ടുണ്ടെന്ന്​ പറഞ്ഞെങ്കിലും ഇതുവരെ ലഭിച്ചി​ട്ടില്ലെന്ന്​ മുഹമ്മദ്​ ഹാഷിം ‘മാധ്യമ’ത്തോട്​ പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentSuresh GopiKeralaLeopard tooth
News Summary - leopard tooth in the necklace: Notice to Suresh Gopi will be delayed
Next Story