കോണ്ട്രാക്റ്റ് കാര്യേജ് തടയാൻ കെ.എസ്.ആർ.ടി.സിയുടെയും കത്ത്
text_fieldsതിരുവനന്തപുരം: കോണ്ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തര്‍സംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ഓള് ഇന്ത്യ പെര്‍മിറ്റിലൂടെ ലഭിക്കുന്നതെന്നും മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലെന്നും കെ.എസ്.ആർ.ടി.സി. അന്തർസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ ഓട്ടത്തിൽ മോട്ടോർവാഹന വകുപ്പിന് നേരേത്ത നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2004ലെ സുപ്രീംകോടതി വിധിയിൽ കോണ്‍ട്രാക്ട്-റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിര്‍വചനമുണ്ട്.
നികുതി അടക്കുന്നതിന് ചെക്പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഓള് ഇന്ത്യ പെര്‍മിറ്റ്. ഒരു ടൂര്‍ ഓപറേറ്റര്ക്കോ വ്യക്തിക്കോ ഒരു കൂട്ടം യാത്രക്കാരെ നിശ്ചിത സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഇവ ഉപയോഗിക്കാം. സ്ഥിരമായ യാത്രാസമയം, റൂട്ട്, എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കാനും റൂട്ട് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) മാത്രമാണ് അനുമതി. ഈ വ്യവസ്ഥ തെറ്റിച്ച് കോണ്ട്രാക്റ്റ് കാര്യേജ് ബസ് ഓടിയാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന് മോട്ടോര്‍ വാഹനവകുപ്പിന്റെ സെക്ഷന്‍ 207 പ്രകാരം ബസ് പിടിച്ചെടുക്കാമെന്നും കെ.എസ്.ആര്.ടി.സിയുടെ കത്തിൽ അടിവരയിടുന്നു. ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് സർവിസ് നടത്താൻ നിയമപരമായ അധികാരം. ഈ റൂട്ടുകളിലും സ്റ്റേജ് കാര്യേജുകളായി സ്വകാര്യബസുകൾ എത്തുന്നത് സ്വന്തം നിലനിൽപ്പിനെ ബാധിക്കുമെന്ന് മൂൻകൂട്ടി കണ്ടായിരുന്നു കെ.എസ്.ആർ.ടി.സി ഇടപെടൽ.
കേന്ദ്ര പെര്‍മിറ്റ് നേടിയ ബസുകള്‍ക്ക് ഏത് റൂട്ടിലും ഓടാമെന്നും തടയേണ്ടതില്ലെന്നുമുള്ള അയഞ്ഞ സമീപനമാണ് ആദ്യഘട്ടത്തിൽ മോട്ടോർ വാഹനവകുപ്പ് സ്വീകരിച്ചിരുന്നത്. ഏത് റൂട്ടിലും ഓടാന്‍ അനുമതിയുണ്ടെന്ന സ്വകാര്യബസുകാരുടെ വാദം ശരിെവക്കുന്ന നടപടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഗതാഗത സെക്രട്ടറി കര്‍ശന നിലപാട് സ്വീകരിച്ചതിന് ശേഷമാണ് വകുപ്പും നടപടികളിലേക്ക് കടന്നത്.
ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം നടപടി കർശനമാക്കാൻ നിർദേശിക്കുകയും ചെയ്തു. ടൂറിസം വികസനത്തിനുനൽകുന്ന അഖിലേന്ത്യ പെർമിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നൽകി സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിച്ചെടുക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കാനായിരുന്നു നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.