ലൈഫ് പദ്ധതി: ആഘോഷിച്ചാൽ മാത്രം പോരാ; രേഖപ്പെടുത്തണമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഓരോ ഗുണഭോക്താവിനും വീട് ലഭിച്ചത് ആഘോഷിച്ചാൽ മാത്രം പോരാ വിശദമായി രേഖപ്പെടുത്തിവെക്കണമെന്ന് സി.പി.എം നിർദേശം. പദ്ധതിയിൽ പൂർത്തിയായ 2.14 ലക്ഷം വീടുകളുടെ ഗുണഭോക്താക്കളുടെ വിവരവും താക്കോൽ കൈമാറുന്നതിെൻറയും ഗൃഹപ്രവേശത്തിെൻറയും ഫോേട്ടാ അടക്കം എടുത്ത് സൂക്ഷിക്കണമെന്നുമാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശം. ലൈഫ് പദ്ധതിയിൽ സർക്കാർ അവകാശവാദത്തിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തുവന്നതോടെയാണ് പ്രതിരോധത്തിന് സി.പി.എം തയാറാകുന്നത്.
ഓരോ പഞ്ചായത്ത് അതിർത്തിയിലെയും പൂർത്തിയായ വീട്ടുകാരെ ഒന്നിച്ച് വിളിക്കണം. പൂർത്തിയായ വീടിനു മുന്നിൽ അവരെ നിർത്തി ഫോേട്ടായും വിഡിയോയും എടുക്കണം. ഇത് വലിയ രേഖപ്പെടുത്തലാണ്. പ്രതിപക്ഷം പദ്ധതിയെ കുറിച്ച് അവകാശവാദം പ്രചരിപ്പിച്ച് രംഗത്തുവന്നാൽ അതത് തദ്ദേശ സ്ഥാപനങ്ങളിൽ ഇൗ ഫോേട്ടായും വിഡിയോയും തെളിവായി അവതരിപ്പിച്ച് പ്രതിരോധിക്കാമെന്നും നിർദേശിച്ചു. ഇതിെൻറ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിെൻറ പ്രവേശന ചടങ്ങിൽ തിരുവനന്തപുരത്ത് കരകുളം ഏണിക്കരയിൽ മുഖ്യമന്ത്രി നേരിട്ട് പെങ്കടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.