ലിഗക്ക് ഇന്ന് തലസ്ഥാനത്ത് അന്ത്യവിശ്രമം
text_fieldsകോവളം: അമ്പത് ദിവസത്തെ ദുരൂഹതകൾക്കും ചോദ്യങ്ങൾക്കും വിരാമമേകി വിദേശവനിത ലിഗക്ക് ഇന്ന് തലസ്ഥാനത്തിെൻറ മണ്ണിൽ അന്ത്യവിശ്രമം ഒരുങ്ങും. വൈകീട്ട് നാലിന് ക്രൈസ്തവ ആചാരപ്രകാരം തൈക്കാട് ശാന്തികവാടത്തിൽ ലിഗയുടെ മൃതദേഹം സംസ്കരിക്കും.
ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയുടെ മുഖ്യ കാർമികത്വത്തിലാകും ചടങ്ങുകൾ നടക്കുക. സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു സഹോദരി ഇലീസിെൻറ ആഗ്രഹം. എന്നാൽ, മൃതദേഹത്തിെൻറ കാലപ്പഴക്കവും ജീർണിച്ച അവസ്ഥയും വിമാനമാർഗം കൊണ്ടുപോകുന്നതിന് തടസ്സമാകും എന്നുള്ളതിനാലാണ് കൂടപ്പിറപ്പിന് ജീവൻ നഷ്ടമായ മണ്ണിൽതന്നെ അന്ത്യവിശ്രമം ഒരുക്കാൻ കുടുംബം തീരുമാനിച്ചത്.
നാല് മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തങ്ങളുടെ നാട്ടിലെ രീതി അനുസരിച്ച് ശാന്തമായ സൂര്യാസ്തമയ സമയത്താണ് സംസ്കാര ചടങ്ങുകൾ നടത്താറുള്ളതെന്നും സഹോദരിക്കും ആ രീതിയിലാകും അന്ത്യവിശ്രമം ഒരുക്കുക എന്നും ഇലീസ് പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ സഹായത്തോടെയാണ് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിക്കാൻ നടപടികൾ കൈക്കൊണ്ടത്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണക്കും സഹായത്തിനും ഇലീസ് നന്ദി അറിയിച്ചു.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിനുപിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഃഖകരമായ ഈ സംഭവത്തിൽ സർക്കാറിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്.
വിഷമഘട്ടത്തിൽ സർക്കാറിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങളിൽ സർക്കാറിനെതിരെ തെറ്റായ പ്രചാരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും ഇലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തയാണെന്ന് അവർ കൂട്ടിച്ചേർത്തു. ഡി.ജി.പിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇലീസ് പറഞ്ഞു. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മേയ് ആറിന് നിശാഗന്ധിയിൽ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹവും ഇലീസ് പ്രകടിപ്പിച്ചു.
ഇതുവരെയുള്ള ലിഗക്ക് വേണ്ടിയുള്ള തിരച്ചിലിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതിനാണിത്. അനുസ്മരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ടെന്നും വരുമോയെന്ന് ഇരുവരും ഉറപ്പു നൽകിയിട്ടില്ലെന്നും ഇലീസ് പറഞ്ഞു.
നിയമനടപടികൾ പൂർത്തിയായതിനാലാണ് ലിഗയുടെ മൃതദേഹം സംസ്കരിക്കുന്നത്. ഇതോടെ മാർച്ച് 14ന് ലിഗയെ കാണാതായ അന്നുമുതൽ ഇന്നുവരെയുള്ള 50 ദിവസത്തെ നിരവധി ചോദ്യങ്ങളും വിവാദങ്ങളും ആണ് അവസാനിക്കുന്നത്. മറ്റ് നടപടികൾ പൂർത്തിയാക്കി ഇലീസ് വെള്ളിയാഴ്ചയോടെ സ്വദേശത്തേക്ക് മടങ്ങും. നാട്ടിലും ലിഗയുടെ അനുസ്മരണ ചടങ്ങും പ്രാർഥനയും ഉണ്ടാകുമെന്ന് ഇലീസ് അറിയിച്ചു. ലിഗയുടെ വിഷയത്തിൽ ഒരു നിരപരാധിയെപോലും കുടുക്കാൻ തനിക്കും കുടുംബത്തിനും താൽപര്യമിെല്ലന്ന് ഭർത്താവ് ആൻഡ്രൂ പ്രതികരിച്ചു.
ലിഗയുടെ ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടു പോയി വീടിനോടു ചേർന്ന പൂന്തോട്ടത്തിൽ സൂക്ഷിക്കുമെന്നും ഇലീസ് വ്യക്തമാക്കി. ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അടുത്തയാഴ്ച ആൻഡ്രൂസും താനും ലാത്വവിയയിലേക്ക് മടങ്ങി പോകുമെന്നും ഇലീസ് അറിയിച്ചു.
ലിഗ ഒരിക്കലും ലഹരി സംഘത്തിെൻറ കൂടെയോ അവർ പറയുന്നതുപോലെയോ പോകില്ല . ഇംഗ്ലീഷ് സംസാരിക്കാൻ നല്ലപോലെ പ്രാവീണ്യമുള്ളയാളും മാന്യമായ വേഷം ധരിച്ചതുമായ ആരോ ആണ് ലിഗയെ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ആൻഡ്രൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇലീസ് കൂടിക്കാഴ്ച നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.