Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് ഹോസ്റ്റലിൽ വീണ്ടും മദ്യക്കുപ്പികൾ; സർവകലാശാലയുടെ ഉത്തരവാദിത്തം ഓർമിപ്പിച്ച് മന്ത്രി ലിജു

text_fields
bookmark_border
https://www.madhyamam.com/tags/m-liju
cancel
camera_alt

എം. ലിജു

ആലപ്പുഴ: തിരുവനന്തപുരത്ത് ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി എം. ലിജു. യൂനിവേഴ്സിറ്റി കോളജ് ഹോസ്​റ്റലിൽനിന്ന് മദ്യവും ലഹരി പദാർഥങ്ങളും കണ്ടെത്തുന്നത് ആദ്യമായല്ല. ഹോസ്റ്റലിനുള്ളിൽ മദ്യവും മയക്കുമരുന്നുമൊക്കെ സൂക്ഷിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കേണ്ട ഉത്തരവാദിത്തം സവകലാശാലക്കുണ്ട് ​-ആലപ്പുഴയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

തെര​ഞ്ഞെടുപ്പ്​ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രകടനം നടത്തുമ്പോൾ സി.പി.എമ്മിന്​ നോവുന്നത്​ എന്തിനാണ്?​ കോൺഗ്രസിനെതിരെ യുദ്ധം ചെയ്യുന്നത് തങ്ങളാണെന്ന സന്ദേശം നൽകാനാണോയെന്നതിൽ വ്യക്തത വരുത്തണം. തങ്ങൾ ഏകോദര സഹോദരന്മാരാണെന്ന്​ വരുത്താനുള്ള വ്യഗ്രതയിലാണ് സി.പി.എം.

ഇ.ഡി അന്വേഷണം മന്ദീഭവിപ്പിക്കണമെന്ന്​ ബി.ജെ.പി നേതൃത്വത്തോടും അമിത് ​ഷായോടും അഭ്യർഥിക്കുകയാണോയെന്ന സംശയം ഉയരുന്നുണ്ട്​. യു.ഡി.എഫിൽ അസ്വാരസ്യങ്ങളില്ല. അടൂർ പ്രകാശിന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭ അറിയാതെ തീരുമാനങ്ങളുണ്ടാവില്ല. മന്ത്രിസഭ അറിയേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ലിജുവിനെ ആലപ്പുഴയിൽ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നഗരസഭയിൽ നിർമലം ശുചിത്വ കേരളം പദ്ധതിയുടെ ജില്ല തല പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. നഗരസഭ കാവടത്തിൽ വെച്ചാണ് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ആലപ്പുഴ കലക്ടറേറ്റിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ജില്ല തല ഗാന്ധി ജയന്തി ആഘോഷത്തിലും മന്ത്രി പ​ങ്കെടുത്തു.

യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ പൊലീസ് നടപടിയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പലയിടങ്ങളിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞു. നിരവധി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story