2025ലെ അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യ കൃതികൾ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിക്കുന്നു. 2025ലെ പുരസ്‌കാരത്തിന് 2022 ജനുവരി ഒന്നുമതൽ 2024 ഡിസുംബർ 31 വരെയുള്ള മൂന്ന് വർഷത്തിനകള്ളിൽ ഒന്നാും പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.
കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ, മനഃശാസ്‌ത്രം, സുംസ്‌കാരം, നാനോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുക. സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതരസാഹിത്യ വിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്‌മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി‐ എരുമേലി പരമേശ്വരൻരിള്ള അവാർഡും നൽകുന്നു.
25000 രൂപയാണ് അവാർഡ് തുക. അതോടൊപ്പം പ്രശസ്‌തി പത്രവും ശിൽപവും നൽകും. 2020 മുതൽ 2024 വരെ (അഞ്ചുവർഷം) ഈ അവാർഡകകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല. അവാർഡുകൾക്ക് പരിഗണിക്കന്നതിനുള്ള കൃതികളുടെ മൂന്ന് കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം ‐695001 എന്ന വിലാസത്തിൽ ഏപ്രിൽ 25നകം കിട്ടത്തക്കവിധം അയക്കണമെന്ന് ചെയർമാൻ പി. കരുണാകരനും കൺവീനർ എ.കെ. മൂസ മാസ്‌റ്ററും അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.