തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങൾ സജ്ജം
text_fieldsവോട്ടിങ് മെഷീൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജമായി. യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന 21 കേന്ദ്രങ്ങളിൽ പൂർത്തിയായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഉടമസ്ഥതയിലുള്ള 137922 ബാലറ്റ് യൂനിറ്റുകളും 50693 കൺട്രോൾ യൂനിറ്റുകളുമാണ് നിർമാതാക്കളായ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയത്.
ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ 29 എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ആയിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചത്. ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഇ.വി.എം കൺസൽട്ടന്റ് എൽ. സൂര്യനാരായണനാണ് ജില്ല തലത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് യന്ത്രങ്ങളുടെ വിന്യാസം നടത്തുന്നത്. അതത് ജില്ല കലക്ടർമാരുടെ ചുമതലയിലാണ് ഇവ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.