കാമ്പസിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്
text_fieldsവിഷ്ണുപ്രസാദ്, ആര്യ കൃഷ്ണൻ, ആദിത്യൻ സാനു
അമ്പലപ്പുഴ: കോളജ് കാമ്പസിൽനിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കം കുറിക്കുന്ന യുവതകളുടെ പോരാട്ടം ശ്രദ്ധേയമാകുന്നു. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി പുന്നപ്ര വാഴപ്പറമ്പിൽ വിഷ്ണുപ്രസാദ് (25) അടക്കം മൂന്നുപേരാണ് വിദ്യാർഥി സംഘടനയിൽനിന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ജനവിധി തേടുന്നത്. അറവുകാട് ഡിവിഷനിലാണ് വിഷ്ണു യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്ന് വളർന്നുവന്ന ഈ സമര യൗവനം കെ.എസ്.യുവിന്റെ നിരവധി പ്രതിഷേധങ്ങൾക്ക് മുൻ നിരയിലായിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ ബസിനു മുന്നിൽ കരിങ്കൊടി കാണിച്ചതിനു പൊലീസിന്റെയും എസ്.എഫ്.ഐ യുടെയും ക്രൂരമർദനമേറ്റിരുന്നു. ആലപ്പുഴ എസ്.ഡി കോളജിലായിരുന്നു പഠനം. അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്ത് കരൂർ ഡിവിഷനിലാണ് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണൻ (24) യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്.
നങ്ങ്യാർകുളങ്ങര ടി.കെ.എം കോളജിലെ രണ്ടാം വർഷ എം.കോം വിദ്യാർഥിനിയാണ്. കോമന ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ആദിത്യൻ സാനു ( 24 )കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റാണ്. പുന്നപ്ര സഹകരണ എൻജിനീയറിങ് ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ആദിത്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

