മയക്ക് മരുന്നുമായി യുവാവ് പിടിയിൽ
text_fieldsറിയാസ്
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ഗണപതിവട്ടം കോമനയിൽ സുനിതാ മൻസിലിൽ റിയാസിനെ (21) ജില്ല ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് ആറു ഗ്രാം ആംഫിറ്റാമിനുമായി പിടികൂടി. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ, തോട്ടപ്പളളി, വ്യാസ ജംഗ്ഷൻ, വളഞ്ഞവഴി തീരദേശ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിങ്ങിനിടെ അമ്പലപ്പുഴ തീരദേശ റോഡിൽ ഗണപതിവട്ടത്തിനടുത്ത് വെച്ചാണ് മയക്ക് മരുന്നുമായി റിയാസിനെ പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി.പങ്കജാക്ഷൻ, അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ എസ്.ഐ അനീഷ് കെ.ദാസ്, പ്രൊബേഷൻ എസ്.ഐ നിധിൻ, ജി.എസ്.ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിജിത്ത്, മിഥുൻ, ഹാരിസൺ, സിവിൽ പൊലീസ് ഓഫിസർ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.