Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂർ മണ്ഡലത്തിൽ...

അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാന്‍റെ മിന്നും വിജയം

text_fields
bookmark_border
അരൂർ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാന്‍റെ മിന്നും വിജയം
cancel
camera_alt

അ​രൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വി​ജ​യ​ത്തി​നു​ശേ​ഷം കേ​ക്കു​മു​റി​ച്ച് ആ​ഹ്ലാ​ദം പ​ങ്കെ​ടു​ക്കു​ന്നു

അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പൊരുതി വിജയിച്ചു. 9324 വോട്ടുകളാണ് ഭൂരിപക്ഷം. ആവർത്തിച്ചുള്ള പരാജയങ്ങളിൽനിന്ന് കരുത്ത് നേടി ഫീനിക്സ് പക്ഷിയെപ്പോലെയാണ് ഷാനിമോൾ വിജയിച്ച് ഉയർന്നത്. മത്സരിച്ച നാല് തവണയും പരാജയപ്പെട്ടു. ഇടക്ക് ഉപതെരഞ്ഞെടുപ്പിൽ 2019ൽ അരൂരിൽ ഇടക്കാല വിജയം ഉണ്ടായി. ഒടുവിൽ തോറ്റ മണ്ഡലത്തിൽ മിന്നുംവിജയം അഭിമാനമായി.

2006ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും മത്സരിച്ചെങ്കിലും ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുകയായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ഷാനിമോള്‍ തോറ്റു. 2006ല്‍ സി.പി.എമ്മിലെ സാജു പോളിനോടും 2016ല്‍ സി.പി.എമ്മിലെ പി. ഉണ്ണിയോടും 2021ൽ അരൂരിൽ ദലീമയോടുമാണ് ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടത്.

വോട്ടെണ്ണല്‍ ദിനമായ തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ആലപ്പുഴ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഷാനിമോൾ ഉണ്ടായിരുന്നു. ആദ്യവസാനം ആകാംക്ഷയിലായിരുന്നു യു.ഡി.എഫ് പ്രവർത്തകർ. ഇടതുപക്ഷത്തിന്‍റെ സിറ്റിങ് സീറ്റാണ് ഷാനിമോള്‍ പിടിച്ചെടുത്തതെന്ന പ്രത്യേകത കൂടിയുണ്ട് ഈ വിജയത്തിന്. ദൈവത്തിന് നന്ദിയെന്ന് വിജയം ഉറപ്പിച്ച ശേഷം ഷാനിമോള്‍ പ്രതികരിച്ചു.

ഷാനിമോൾക്ക് അനുമോദനളുമായി ദലീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

അരൂർ: അരൂർ മണ്ഡലത്തിൽ വിജയം പിടിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ അനുമോദിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായിരുന്ന ദലീമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘‘നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. മത്സരത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുമോദനങ്ങൾ. കഴിഞ്ഞ അഞ്ചുവർഷക്കാലം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാൻ കഴിയാവുന്നത്ര പരിശ്രമിച്ചിട്ടുണ്ട്.

10 വർഷക്കാലമായി തുടർന്ന എൽ.ഡി.എഫ് സർക്കാർ എന്റെ മണ്ഡലത്തിനായി നടപ്പിലാക്കിയത് ജനങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളാണ്. അവയുടെ എല്ലാം ഭാഗമായി പ്രവർത്തിക്കുവാൻ സാധിച്ചത് ജീവിതത്തിലെ തന്നെ അഭിമാനകരമായ അവസരമായി ഓർക്കുന്നു. ഒരിക്കൽ കൂടി മത്സരിക്കുവാനായി നിയോഗിച്ച സി.പി.എം പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും വിജയത്തിനായി പരിശ്രമിച്ച പ്രവർത്തകരെയും നന്ദിപൂർവം സ്മരിക്കുന്നു. നാടിനും ജനങ്ങൾക്കും ഒപ്പം സജീവമായി തന്നെയുണ്ടാവും. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വീണ്ടെ ടുത്തുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്യും’’- പോസ്റ്റിലെ വരികൾ ഇങ്ങനെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmanLatest NewsKerala Assembly Election 2026Assembly Elections 2026
News Summary - Shanimol Usman's stunning victory in Aroor constituency
Next Story