സ്കൂൾ തുറക്കുന്നതിനു മുമ്പ് സുരക്ഷ ഉറപ്പാക്കാൻ അധികൃതർ
text_fieldsചന്തിരൂർ സ്കൂളിൽ നടന്ന അവലോകന യോഗം
അരൂർ: സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് വിദ്യാർഥികളുടെയും വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊലിസിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. അരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം അരൂർ സബ് ഇൻസ്പെക്ടർ വി.എ. അഭീഷ് ഉദ്ഘാടനം ചെയ്തു.
സ്പെഷൽ ബ്രാഞ്ച് പൊലിസ് ഓഫീസർ വി.എച്ച്. നിസാർ സംസാരിച്ചു. രണ്ടു മാസത്തെ അവധിക്കു ശേഷം തുറക്കുന്ന സാഹചര്യത്തിൽ ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ സ്കൂൾ അങ്കണത്തിലെ അപകടകരമായ വൃക്ഷങ്ങൾ നീക്കം ചെയ്യുക, സുരക്ഷിതമായ സ്കൂൾ കെട്ടിടം, കുടിവെള്ളം, ശുചിമുറി, സുരക്ഷ, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുക, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ പ്രവർത്തനം, ലഹരി ബോധവത്കരണം എന്നിങ്ങനെ സംബന്ധിച്ച് അവലോകനം നടത്തി. 30 സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. വിദ്യാർഥികളുടെ യാത്രാ പ്രശ്നം ഉൾപ്പടെ ഏതു വിഷയങ്ങളിലും പൊലിസിന് റെയിൽവേ സഹായം ലഭ്യമാകുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

