35 വർഷത്തിനുശേഷം മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsശശിധരൻ
ചെങ്ങന്നൂർ: മൂന്നര പതിറ്റാണ്ടിനു മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം കടക്കൽകാവ് വീട്ടിൽ ശശിധരനെയാണ് (65) അറസ്റ്റ് ചെയ്തത്. 1990ൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ശശിധരനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
ശശിധരനെതിരെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാർ, എസ്.ഐ ശരത്ചന്ദ്രബോസ്, സിവിൽ പൊലീസ് ഓഫിസർമാരായ അൻസർ, റിയാസ് തുടങ്ങിയവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിൽ എറണാകുളത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.