Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടഭീഷണിയായി ഒറ്റപ്പുന്ന മേൽപ്പാത നിർമാണം

text_fields
bookmark_border
അപകടഭീഷണിയായി ഒറ്റപ്പുന്ന മേൽപ്പാത നിർമാണം
cancel
camera_alt

ഒ​റ്റ​പ്പു​ന്ന​ക്ക് തെ​ക്കു​വ​ശം ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് ഓ​ട​ക്ക് മു​ക​ളി​ലെ സ്ലാ​ബ് താ​ഴെ​വീ​ണ നി​ല​യി​ൽ

ചേർത്തല: ദേശീയപാത നിർമാണം നടക്കുന്ന ചേർത്തല ഒറ്റപ്പുന്ന ഭാഗത്ത് നടപ്പാതക്ക് സമീപമുള്ള കാനയുടെ സ്ലാബ് താഴെ വീണ നിലയിൽ. ഇരുചക്ര വാഹനങ്ങളും കാൽനടക്കാർക്കും അപകടഭീഷണി നേരിടാൻ തുടങ്ങിട്ട് നാല് മാസത്തോളമായി. ഇതിനെതിരെ പ്രതികരിച്ചതോടെ അധികൃതർ ഒരു അപകട ബോർഡ് മാത്രം സ്ഥാപിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രദേശവാസികൾ. പുതുതായി നിർമിച്ച കാനക്ക് മുകളിൽ ഇട്ടിരിക്കുന്ന സ്ലാബുകൾ മിക്കതും ഇളക്കം തട്ടുന്നവയാണ്. അബദ്ധവശാൽ താഴേക്ക് പോയാൽ സ്ലാബുകൾ യന്ത്രത്തിന്റെ സഹായത്തോടെ മാത്രമേമെ പൂർണാവസ്ഥയിൽ ചേർത്ത് നിർത്താനാവൂ.

ഇതിന് സമീപം മേൽപ്പാത നിർമാണവും നടക്കുന്നുണ്ട്. മേൽപാല ഭിത്തിക്കും റോഡിനും ഇടക്ക് മെറ്റലും ടാറിംഗും ഇല്ലാത്തതും യാത്രക്കാർക്ക് അപകടഭീഷണി മുഴക്കുന്നുണ്ട്. സൂപ്പർഫാസ്റ്റ് ബസുകളും ലോറികളും മേൽപാല ഭിത്തിയോട് ചേർന്ന് സർവിസ് റോഡിലൂടെ ഓവർട്ടേക്ക് ചെയ്ത് വരുമ്പോൾ മെറ്റൽ ഇല്ലാത്ത ഭാഗത്ത് വീണാൽ വലിയ അപകടമാണ് ഉണ്ടാവുകയെന്നും സമീപ പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാർ പറയുന്നു.

രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ താഴെ സർവിസ് റോഡിലേക്ക് വെള്ളം ഒലിച്ചിറങ്ങി വലിയ ഗർത്തങ്ങൾ മേൽപ്പാലത്തിന്റെയും റോഡിന്റെയും ഇടയിലായി രൂപപ്പെട്ടിട്ടുണ്ട്. ഇത് പ്രദേശവാസികൾ ചോദ്യംചെയ്തതോടെ വെള്ളിയാഴ്ച രാവിലെ റോഡിലുണ്ടായ വലിയ ഗർത്തങ്ങൾ മണ്ണിട്ട് അടയ്ക്കാൻ തുടങ്ങി. എന്നാൽ പല ഭാഗത്തും വൻ കുഴികളുണ്ട്. സർവിസ് റോഡുകളിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടം വിളിച്ചോതുമെന്നും പ്രദേശവാസികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Construction of an isolated flyover poses a danger
Next Story