പരിമിത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ; വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് ആറ് സെന്റിമീറ്റർ വലിപ്പമുള്ള കല്ല് നീക്കം ചെയ്തു
text_fieldsശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കല്ല്
ചേർത്തല: താലൂക്കാശുപത്രിയിലെ പരിമിതിക്കുള്ളിൽ നടന്ന ശസ്ത്രക്രിയയിൽ വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് ആറ് സെന്റിമീറ്റർ വലിപ്പമുള്ള കല്ല് നീക്കം ചെയ്തു. സ്വകാര്യആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന ശസ്ത്രക്രിയ പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തിയതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടർമാരും സഹപ്രവർത്തകരും. ആദ്യത്തെ സുപ്രാപബിക് സിസ്റ്റോലിത്തോടമിയാണ് വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല സ്വദേശിയായ 67 കാരന്റെ മൂത്രസഞ്ചിയിലെ വലിയ കല്ലാണ് നീക്കം ചെയ്തത്. അസഹ്യമായ വേദനയോടെ എത്തിയ വയോധികനെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് കല്ല് രൂപപ്പെട്ടതാണ് കാരണമെന്ന് സർജൻ ഡോ. മുഹമ്മദ് മുനീർ കണ്ടുപിടിച്ചത്.
സൂപ്രണ്ട് ഡോ. സുജ അലോഷസിന്റെ ഏകോപനത്തിൽ ഡോ.മുഹമ്മദ് മുനീർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. നിർമൽ രാജിന്റെ നേതൃത്വത്തിൽ ഡോ. മിഷ, അശ്വതി, സൂര്യ എന്നിവർ അടങ്ങുന്ന സംഘം സങ്കീർണമായ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്ത കല്ലിന് ആറ് സെൻറീമീറ്റർ വലിപ്പമുണ്ടായിരുന്നു. സർജറി വിഭാഗം അംഗങ്ങളായ ഡോ. കൃഷ്ണ, ഡോ. അഞ്ജന, ഡോ. മിന്നു, ഡോ. അനഘ എന്നിവരും ശസ്ത്രക്രിയക്ക് ഒപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.