Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേന്നംപള്ളിപ്പുറം പഞ്ചായത്ത് കോൺഗ്രസിന് ഇടത് അംഗങ്ങളുടെ പിന്തുണ; എസ്. ജ്യോതിശ്രീ പ്രസിഡന്റ്

text_fields
bookmark_border
മൂന്ന് എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയിൽ അഗസ്റ്റ്യൻ കൊച്ചുവെളി വൈസ് പ്രസിഡന്‍റായി
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് കോൺഗ്രസിന് ഇടത് അംഗങ്ങളുടെ പിന്തുണ; എസ്. ജ്യോതിശ്രീ പ്രസിഡന്റ്
cancel
camera_alt

എ​സ്. ജ്യോ​തി​ശ്രീ

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ ബി.ജെ.പി പ്രസിഡന്‍റിനെ താഴെയിറക്കിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എസ്. ജ്യോതിശ്രീ പ്രസിഡന്‍റായി. കോൺഗ്രസിലെ അഗസ്റ്റ്യൻ കൊച്ചുവെളിയാണ് വൈസ് പ്രസിഡന്‍റ്. ബുധനാഴ്ച രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ മൂന്നംഗങ്ങൾ വോട്ട് അസാധുവാക്കിയപ്പോൾ ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൂന്നുപേരും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചു.

അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ ഒഴിവ് നികത്താൻ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പ്രകാരം നടന്ന തെരഞ്ഞെടുപ്പിലാണ് ജ്യോതിശ്രീ പ്രസിഡന്റായത്. കോൺഗ്രസ് സ്ഥാനാർഥി എസ്. ജ്യോതിശ്രീ, ബി.ജെ.പി സ്ഥാനാർഥി വി. വിനീത, എൽ.ഡി.എഫ് സ്ഥാനാർഥി രജിത രമേശൻ എന്നിവരാണ് മത്സരിച്ചത്.

ആദ്യഘട്ട വോട്ടെടുപ്പിൽ ജ്യോതിശ്രീക്ക് ഒമ്പത് വോട്ടും രജിത രമേശന് മൂന്ന് വോട്ടും വി. വിനീതക്ക് ഏഴ് വോട്ടും ലഭിച്ചു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച രജിതയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി. ജ്യോതിശ്രീക്ക് ഒമ്പത് വോട്ടും വിനീതക്ക് ഏഴ് വോട്ടും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.

കൂടുതൽ വോട്ട് ലഭിച്ച ജ്യോതിശ്രീ വിജയിച്ചതായി വരണാധികാരിയായ ചേർത്തല അസി. രജിസ്ട്രാർ യു.കെ. രേണുക പ്രഖ്യാപിച്ചു. മൂന്ന് ബാലറ്റ് പേപ്പറുകളിൽ ആർക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നും പുറകുവശത്ത് ഒപ്പുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതിനാലാണ് അസാധുവാക്കിയത്. ഉച്ചക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ മൂന്നംഗങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.

ആഗസ്റ്റ് 28ന് ചേർന്ന കൗൺസിലിലാണ് പ്രസിഡന്റ് വി. വിനീതക്കും വൈസ് പ്രസിഡന്റ് ദിനേശ് കുമാറിനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായത്. എൽ.ഡി.എഫ് പിന്തുണയോടെയാണ് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. 12നെതിരെ ഏഴ് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ ഭരണത്തിലിരുന്ന ബി.ജെ.പി പുറത്തായി.

19 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഏഴുവീതവും എൽ.ഡി.എഫിന് അഞ്ചും സീറ്റാണുള്ളത്. തെരഞ്ഞെടുപ്പിനുശേഷം തൂക്കുഭരണത്തിന്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബി.ജെ.പി പ്രതിനിധിയായി അധികാരമേറ്റ് ഏഴ് മാസം തികയുമ്പോഴാണ് വി. വിനീതക്ക് പദവി നഷ്ടമായത്.

സി.പി.എം അംഗങ്ങൾക്കെതിരെ നടപടിയെടുക്കും -ഏരിയ കമ്മിറ്റി

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത സി.പി.എം അംഗങ്ങൾക്കെതിരെ നിയമ-സംഘടന നടപടികൾ സ്വീകരിക്കുമെന്ന് സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി അറിയിച്ചു.

അഞ്ച് അംഗങ്ങളുള്ള സി.പി.എം രണ്ട് സ്ഥാനങ്ങളിലേക്കും സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിന് വിരുദ്ധമായി കൂറുമാറി വോട്ട് ചെയ്ത സി.പി.എമ്മിൽനിന്നുള്ള രണ്ടംഗങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഏരിയ സെക്രട്ടറി ബി. വിനോദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Left members support to Chennampallippuram Panchayat Congress members
Next Story